Wed. May 1st, 2024
ജിദ്ദ:

 
സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനം ഇന്ന് 175 യാത്രക്കാരുമായി കോഴിക്കോടെത്തും. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർവൈസാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. 10 ഗർഭിണികളും 20 മുതിർന്ന പൗരന്മാരും 10 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 175 യാത്രക്കാരാണ് ഇന്ന് കേരളത്തിലെത്തുക. ഉച്ചയ്ക്ക് 12:50ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8:15ന് കരിപ്പൂരിൽ എത്തും. എല്ലാ കൊവിഡ് പ്രോട്ടോകോളും പാലിച്ചായിരിക്കും യാത്ര എന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam