Tue. Apr 23rd, 2024
ന്യൂഡൽഹി:

 
ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റ് മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭായോഗത്തില്‍ ടൂറിസം മന്ത്രിയും പങ്കെടുത്തതിനാലാണ് ഈ നീക്കം. ഹോം ക്വാറന്റൈനിലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു. യോഗത്തില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തതിനാല്‍ അപകടസാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam