33 C
Kochi
Wednesday, December 1, 2021

Daily Archives: 26th May 2020

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയത്.ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞാഴ്ച ലാന്‍സെറ്റില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയില്‍ മരുന്ന് കഴിച്ച് ചിലര്‍ക്ക് രോഗം ഭേദമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ഈ  മരുന്ന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്....
ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു 1,45380 ആയി. 24 മണിക്കൂറിൽ 146 പേർ കൂടി മരിച്ചതോടെ മരണസംഖ്യ നാലായിരത്തി 167 ആയി. അതേസമയം, നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക് ഡൗൺ നീട്ടണമോയെന്ന...
കണ്ണൂർ:കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച  ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഹൃദയസ്തംഭനമുണ്ടായാണ് ആസിയ  മരിക്കുന്നത്.  മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ,  കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ...
ന്യൂഡല്‍ഹി:കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഇസ്രയേലില്‍ രണ്ട് മാസത്തോളമായി കുടുങ്ങികിടക്കുന്ന ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും.ഇവര്‍ക്കു പുറമേ ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത നേപ്പാള്‍ സ്വദേശിനി പ്രഭ ബാസ്‌കോട്ട, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന അഞ്ച്‌ ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 121 പേരാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരില്‍ 85 പേര്‍ കേരളത്തിലേക്കുള്ളവരാണ്. തൊഴിലുടമകള്‍ പിരിച്ചുവിട്ട ഗാര്‍ഹിക തൊഴിലാളികളാണ് യാത്രാസംഘത്തിലെ ഭൂരിഭാഗവും.ഡല്‍ഹിയില്‍ നിന്ന് കണക്ഷന്‍...
യുഎഇ:യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഷിബു, ബിനില്‍ എന്നിവരാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലും,  ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഷിബു. 31 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി അജ്മാനില്‍ ചികിത്സയിലായിരുന്നു ബിനില്‍.48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച...
തിരുവനന്തപുരം:കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് അറസ്റ്റ് ചെയ്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് നിർദ്ദേശം. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും ചേര്‍ന്ന്...
ന്യൂഡല്‍ഹി:രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50 കിടക്കകളോ അതില്‍  കൂടുതലോ ഉള്ള ആശുപത്രികള്‍ കൊറോണ വൈറസ് രോഗികള്‍ക്ക് 20% സ്ഥലം നീക്കിവെക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാര്‍. മറ്റ് രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നവരുടെ കൂടെ കൊവിഡ് രോഗികള്‍ക്ക് കിടക്ക ഒരുക്കുന്നത്  രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന് സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും നിര്‍ദേശം നല്‍കി.  സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.'മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. ഇറ്റലി,...
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും സംയുക്ത യോഗം ചേരും. അതതു ജില്ലാ കളക്ടറേറ്റുകളിൽ എംഎൽഎമാരും എംപിമാരും യോഗത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. വിഡിയോ കോൺഫറൻസിംഗിലൂടെയാകും ചർച്ച നടക്കുക. ഇത് കൂടാതെ കൊവിഡ് പ്രതിരോധത്തിനായി സർവകക്ഷി യോഗവും മുഖ്യമന്ത്രി നാളെ വിളിച്ചു ചേർത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കുകയാണ് ഇതോടെ ലക്ഷ്യമാക്കുന്നത്.
തിരുവനന്തപുരം:ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ വരി വരിയായി പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഓണ്‍ലെെനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന ആപ്പിന് ഇന്ന് രാവിലെയോടുകൂടിയാണ് അനുമതി ലഭിച്ചത്. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കാനാണ് സാധ്യത.എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍...