Wed. Apr 24th, 2024
ന്യൂ ഡല്‍ഹി:

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​ തൊട്ട്​ പിറകെയാണ്​ സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം. ബിസിനസ്​ അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കൊവിഡ്​ പ്രതിസന്ധി കമ്പനിയുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചതായും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്ന്​ കരുതുന്നതായും സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മ​ജേറ്റി പറഞ്ഞു. കൊവിഡ്​ വ്യാപനം മൂലം നഷ്​ടത്തിലായ സൊമാറ്റോ ചെലവ് കുറക്കുന്നതിനായി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും താല്‍ക്കാലികമായി 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു.