31 C
Kochi
Friday, September 24, 2021

Daily Archives: 9th May 2020

കൊച്ചി: മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി സാമുദ്രിക പോർട്ടിൽ മോക് ഡ്രിൽ നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ഉണ്ടാകുമെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരേയും കേരളത്തിൽ ക്വാറന്റൈനിലാക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് 698 അംഗ സംഘത്തിലുള്ളത്. ഇവരിൽ 19 ഗർഭിണികളും 14...
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2,7,5000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണം 30000 കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി ഇറ്റലി മാറി.ബ്രസീലില്‍ 800 ല്‍ അധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും പുതുതായി 9000 ത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ്...
ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,834 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതെ സമയം, 17,847 പേർ രോ​ഗമുക്തി നേടിയതായാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 29.36 ശതമാനമാണ് നിലവിലെ രോ​ഗമുക്തി നിരക്ക്. 216 ജില്ലകൾ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോ​ഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു....
കൊച്ചി: മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50നും കുവൈറ്റിൽ നിന്നുള്ളത് രാത്രി 9.15 നും ദോഹയിൽ നിന്നുള്ളത് രാത്രി 1.30 നുമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക.  ഇന്നലെ സൗദിയില്‍ നിന്നും ബഹൈറനില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതം സംസ്ഥാനത്ത് എത്തിയിരുന്നു. ദ്രുതപരിശോധന നടത്താതെയാണ് 177 പ്രവാസികളുമായി ബഹ്റൈനിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി കൊച്ചിയിലെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റും ശക്തമാവും. 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ചെറുവള്ളങ്ങളിൽ മീൻപിടിക്കാൻ പോകുന്നവർ ഇടിമിന്നൽ സമയത്ത് വള്ളങ്ങളിൽ നിൽക്കാൻ പാടില്ല. ഇരിക്കുന്നതാണ് ഉചിതം. ബോട്ടുകളിൽ ഡെക്കിൽ ഇറങ്ങിനിൽക്കാതെ അകത്ത് സുരക്ഷിതമായി ഇരിക്കണമെന്നും...
കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അലര്‍ജി പ്രശ്‌നമുള്ള രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. 152 പ്രവാസികളാണ് റിയാദില്‍ നിന്നും കരിപ്പൂരിലെത്തിയത്. മലയാളികള്‍ക്ക് പുറമേ രണ്ട് തമിഴ് നാട്ടുകാരും എട്ടു കര്‍ണ്ണാടക സ്വദേശികളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ അഡ്വാൻസ്‌ഡ് 2020 ഓഗസ്റ്റ് 23-ന് നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. ഇതിന് മുന്നോടിയായുള്ള ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും.  ജെഇഇ മെയിന്‍ ബിഇ, ബിടെക് പരീക്ഷയില്‍ വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ അഡ്വാന്‍സ്ഡ്...
ന്യൂ ഡല്‍ഹി: ആന്റിവൈറല്‍ മരുന്ന് ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡേ അറിയിച്ചു. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഇതിന്‍റെ ഉത്പാദനത്തിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.ജലദോഷപ്പനിക്കെതിരെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫാവിപിരാവിര്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍...
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2348 അടിയാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 16 അടി വെള്ളം കൂടുതലുണ്ട്. ആയതിനാൽ തന്നെ ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താല്‍ കാലവർഷത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതർ.  ലോക്ക് ഡൗൺ മൂലം ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതോപയോഗം കുറഞ്ഞിരുന്നു. ഇതോടെ ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോദ്പാദനവും കുറഞ്ഞതാണ് ഡാമിലെ ജലനിരപ്പ്...
ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍ ഇടപെടാത്തതില്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. ഇതിനിടെ മലയാളികള്‍ ചേര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനം തയ്യാറാക്കിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും മറ്റും ഇതുവരെ അനുമതി ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തന്നെ ആളുകള്‍ സാമൂഹിക അകലം പാലിക്കാത്ത...