25 C
Kochi
Tuesday, April 13, 2021
Home 2020 April

Monthly Archives: April 2020

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു പുറത്തിറങ്ങുകയും അയൽക്കാരെ സന്ദർശിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. “തീവ്രബാധിതമേഖലയായി പ്രഖ്യാപിച്ച ജഹാംഗീർപുരിയിൽ നിന്നും ഒരേ സമുദായത്തിൽ നിന്ന് 26 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അടുത്തടുത്ത വീടുകളിൽ കഴിയുന്ന അവർ ലോക്ക്ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് പരസ്പരം വീടുകളിൽ...
ന്യൂ ഡല്‍ഹി: ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച കേന്ദ്ര സർക്കാർ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം ലോക്ക്ഡൗൺ നീട്ടുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നല്‍കി. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്.ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമ്ർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. 25 ശതമാനം വരെ ശമ്പളം പിടക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു...
ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. ആദ്യപടിയായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. കൊവി‍ഡും ലോക്ക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാൻ‌ 65000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്നാണ് രഘുറാം രാജൻ അഭിപ്രായപ്പെട്ടത്. രോഗനിർണ്ണയ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും കൊവിഡിന്റെ പേരിൽ ആരെയും സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. കൊവിഡ് ഭേദമായവർക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക്...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയടക്കം ട്വിറ്ററിൽ അൺഫോളോ ചെയ്തതിന്റെ കാരണം വിശദീകരിച്ച്  അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളുവെന്നും അമേരിക്കന്‍ പ്രസിഡന്‍റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് അവരെ ഫോളോ ചെയ്യുന്നതെന്നുമാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.ഇത്തരത്തിൽ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിന് എത്തിയ...
ന്യൂ ഡല്‍ഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ 30 ശതമാനം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സൂചന. സാമൂഹിക അകലം വിമാനത്തിന് അകത്തും പുറത്തും പാലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ അവസാനിക്കുന്നതായുള്ള കേന്ദ്ര പ്രഖ്യാപനം വരുന്ന മുറയ്ക്ക് നിയന്ത്രിതമായ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേ നടത്താവൂ എന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്.മാർച്ച് 23 മുതലാണ് രാജ്യത്ത് വിമാന സർവീസുകൾ റദ്ദാക്കിയത്. ലോക്ക്ഡൗണിന് മുൻപ് ഇന്ത്യക്ക് അകത്തും പുറത്തുമായി പ്രതിദിനം 7,800 വിമാന സർവീസുകള്‍ നടത്തിയിരുന്നു. ഇതിൽ...
ദുബായ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധയെത്തുടർന്ന് മരിച്ചത് നാല് മലയാളികൾ. പത്തനംതിട്ട സ്വദേശികളായ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക പ്രിൻസി റോയ് മാത്യു, ആറന്മുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ സ്വദേശികളായ സാമൂഹ്യപ്രവര്‍ത്തകൻ പികെ അബ്ദുൽ കരീം ഹാജി, അബ്ദുൽ ഗഫൂർ എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ 29 മലയാളികളടക്കം 307പേര്‍ മരിച്ചു. ഇവിടെ 54,830 കൊവിഡ് കേസുകൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പ്രവാസികളെ തിരിച്ചു...
ന്യൂ ഡല്‍ഹി: തീവ്രബാധിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളില്‍ ജൂലൈ മാസത്തില്‍ സർവകലാശാല പരീക്ഷകൾ നടന്നേക്കാമെന്ന് യുജിസി അറിയിച്ചു. പരീക്ഷകൾ നടത്തിയാലും റെ​ഗുല‍ർ ക്ലാസുകൾ തുടങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരും. കോഴ്സുകൾക്ക് പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് സെപ്തംബർ ഒന്നു മുതലായിരിക്കും ക്ലാസുകൾ ആരംഭിക്കുകയെന്നും യുജിസി വൃത്തങ്ങൾ വിശദീകരിക്കുന്നു.പ്ലസ് വൺ പരീക്ഷ തല്‍ക്കാലത്തേക്ക് നീട്ടിവച്ച് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകൾ പൂർത്തിയാക്കുള്ള സാധ്യതയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. കേരളത്തിലെ റെഡ് സോണുകളിലും...
ന്യൂ ഡല്‍ഹി: കൂടുതൽ കൊവിഡ് പരിശോധനകൾക്കായി ഐസിഎംആർ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കേ പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകും. ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.മെയ് അവസാന വാരത്തോടെ മാത്രമേ പരിശോധന കിറ്റുകളുടെ കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കൂകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. കൊവിഡ് നിർണ്ണയം ഫലപ്രദമല്ലെന്ന് കണ്ടതോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ കേസും പിഴയും ചുമത്തും. പിടികൂടിയാൽ ആദ്യം 200 രൂപ പിഴയീടാക്കും. കുറ്റം ആവർത്തിച്ചാല്‍ 5000 രൂപയാണ് പിഴ. ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസുമെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്ക്ക്,തോർത്ത്, കർച്ചീഫ് എന്നിവ മുഖാവരണമായി ഉപയോഗിക്കാം. സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.