Fri. Apr 26th, 2024
ന്യൂ ഡല്‍ഹി:

കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ട് കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. ആദ്യപടിയായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. കൊവി‍ഡും ലോക്ക് ഡൗണും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാൻ‌ 65000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്നാണ് രഘുറാം രാജൻ അഭിപ്രായപ്പെട്ടത്. 

രോഗനിർണ്ണയ പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും കൊവിഡിന്റെ പേരിൽ ആരെയും സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. കൊവിഡ് ഭേദമായവർക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകളും ആശങ്കാജനകമാണ്. അതേ സമയം പ്രതിരോധ നടപടികളിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും അരമണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിംഗിൽ രഘുറാം രാജൻ വ്യക്തമാക്കി. അടുത്ത തവണ ഒരു സ്വീഡിഷ് വൈറോളജിസ്റ്റുമായിട്ടായിരിക്കും രാഹുൽ ഗാന്ധിയുടെ ചർച്ച.