30 C
Kochi
Thursday, December 2, 2021

Daily Archives: 30th April 2020

ന്യൂഡല്‍ഹി:കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഏപ്രില്‍ 6ന്,  ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (യുഎസ്എഐഡി) ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്‍റെ സഹായം. ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ്എഐഡി ഇതുവരെ 5.9 മില്യണ്‍...
തിരുവനന്തപുരം:കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഒമ്പത് പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിൻകരയിലെ 10 നഗരസഭാ വാർഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകളാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിത്. കുന്നത്തുകാല്‍, പാറശാല, വെള്ളറട, ബാലരാമപുരം പഞ്ചായത്തുകള്‍ ഹോട്ടസ്പോട്ടാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കഴിയുന്ന അതിഥിതൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്.  ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും യാത്രയ്ക്ക് കഴിഞ്ഞദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. കണക്കുകളനുസരിച്ച്‌ കേരളത്തില്‍ 3.6 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. 20,826 ക്യാംമ്പുകളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.ക്യാംമ്പുകളില്‍ കഴിയുന്ന 99 ശതമാവും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. ബംഗാള്‍,...
തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സര്‍ക്കാരിന് ഒട്ടും ആഹ്ളാദം ഇല്ലെന്ന്  ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം മാറ്റി വെക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്കു മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.മെയ് നാലാം തിയതി നിലവിൽ ഉള്ള രീതിയിൽ ശമ്പളം പിടിക്കും. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരുടെ...
അമേരിക്ക:ലോകാരോഗ്യ സംഘടനയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ ട്രംപ്. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ലോകാരോഗ്യ സംഘടന ചെെനയ്ക്ക് വേണ്ടി 'കൂഴലൂത്ത്' നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു.''ഡബ്ല്യുഎച്ച്ഒയ്ക്ക് അറിയാത്ത കാര്യങ്ങള്‍ ഞങ്ങള്‍ക്കറിയാം, ഒന്നുകില്‍ അവര്‍ ഞങ്ങളോട് പറഞ്ഞില്ല, അല്ലെങ്കില്‍ അവര്‍ക്കറിയില്ലായിരുന്നു. ഇപ്പോള്‍, അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ചൈനയ്ക്കായി കുഴലൂത്ത് നടത്തുകയാണ്. അവരുടെ രീതിയെ അങ്ങനെയാണ് ഞാന്‍ കാണുന്നത്.'' ട്രംപ് പറഞ്ഞു.ചെെന ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. കൊവിഡിന്റെ ആദ്യകാല വ്യാപനം സംബന്ധിച്ച്...
പരിസ്ഥിതി പ്രവർത്തകനും, രാഷ്ട്രീയവിമർശകനും, എഴുത്തുകാരനുമായ സി ആർ നീലകണ്ഠൻ കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന് എഴുതിയ തുറന്ന കത്ത്. ഫേസ് ബുക്കിൽ കുറിച്ച കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു:-~ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാൻ.കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള...
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ സംസ്ഥാനത്ത് തുറക്കുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് എക്സെെസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ബീവറേജസ്, കൺസ്യൂമർ ഫെഡ് മദ്യ ശാലകളും ബാറുകളും തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ടിപി രാമകൃഷ്ണൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.ലോക്ഡൗണ്‍ അവസാനിച്ചാല്‍ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങുമെന്നും, ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചും ബിവറേജ്സ് കോര്‍പറേഷന്‍ എംഡി സ്പര്‍ജന്‍കുമാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സെെസ് മന്ത്രിയുടെ...
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രകടനമായി തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറോളം അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്.പോലീസ് ഇവര്‍ക്കു നേരെ ലാത്തി വീശുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇപ്പോഴും ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമടക്കമുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനത്തിനു പിന്നില്‍ ആസൂത്രകര്‍ ആരെങ്കിലുമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.തങ്ങൾക്ക് ആഹാരവും മറ്റ് സൗകര്യങ്ങളുമൊക്കെ ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ലഭിച്ചില്ലെങ്കിലും സാരമില്ല തങ്ങൾക്ക് നാട്ടിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വീകരിച്ച്‌ റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങള്‍വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ...
ന്യൂഡല്‍ഹി:കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ട പ്രവാസികളുടെ പട്ടിക വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് രൂപീകരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങും.ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്കാകും തിരികെയെത്തിക്കേണ്ടവരില്‍ മുന്‍ഗണന നല്‍കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കാകും പട്ടികയില്‍ രണ്ടാമത് മുന്‍ഗണന നല്‍കുക.കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും...