Fri. Aug 8th, 2025

തിരുവനന്തപുരം:

ഇടുക്കി ജില്ലയിലെ ആറ് പേർക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും ഇന്ന് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, അതിൽ ഒരാൾ ഡോക്ടറാണ്. എന്നാൽ കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണെന്നാണ് റിപ്പോർട്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മറ്റ്‌ നാല് പേരിൽ  രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

ഇന്ന് നാല് പേർ മാത്രമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 123 പേരാണ് നിലവില്‍ ആശുപത്രികളിൽ വൈറസ് ബാധ മൂലം ചികിത്സയിൽ കഴിയുന്നത്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവ പുതിയ ഹോട്സ്പോട്ടുകളായും പ്രഖ്യാപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam