Fri. Apr 26th, 2024
ഡൽഹി:

മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ലോക്ക് ഡൗൺ ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

എന്നാൽ ഈ കാലയളവിൽ പൊതുഗതാഗതമോ, അന്തർവാഹനസർവീസുകളോ അനുവദിക്കാൻ പാടില്ലെന്നും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു കാരണവശാലും തുറക്കരുതെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റൽ, കൊറിയര്‍ സർവീസുകൾക്കും ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam