Tue. Mar 19th, 2024
വാഷിങ്‌ടൺ:

 
ഈ വര്‍ഷം ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്‍ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930 ലെ ആഗോള മാന്ദ്യത്തേക്കാള്‍‍ കനത്തതാവും എന്നാണ് മുന്നറിയിപ്പ്. 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാവുകയെന്നും ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൌണുമാണ് മാന്ദ്യത്തിന് കാരണമാകുക. ബാങ്കിംഗ്, വ്യവസായം, നിര്‍മ്മാണം തുടങ്ങി സകല മേഖലകളിലും മാന്ദ്യം ആഘാതമേല്‍പ്പിക്കും. വികസിത രാജ്യങ്ങളെയും പ്രധാന വിപണികളെയുമാവും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കൂടാതെ ഈ വര്‍ഷം നൂറ്റി തൊണ്ണൂറ്റി അഞ്ച് മില്യണ്‍ ആളുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ തൊഴില്‍നഷ്ടം ഉണ്ടാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.