Thu. Apr 25th, 2024
ചെന്നൈ:

തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ സംഭവത്തിൽ പ്രതികരണവുമായി നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ വിശാൽ രംഗത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചുപോയ മിഷ്‌കിൻ  തിരികെയെത്തണമെങ്കിൽ അഞ്ച് കോടി നൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടിരിക്കുന്ന കത്താണ് വിശാൽ പങ്കുവെച്ചിരിക്കുന്നത്. മിഷ്‌കിന്റെ പ്രതിച്ഛായ നശിപ്പിക്കാനല്ല മറിച്ച് ഇനിയൊരു സംവിധായകരും ഇത്തരത്തിൽ ചെയ്യാതിരിക്കാനാണ് തന്റെ വെളിപ്പെടുത്തലെന്ന് വിശാൽ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam