25 C
Kochi
Wednesday, December 1, 2021

Daily Archives: 27th February 2020

എറണാകുളം:ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി മഹാരാജാസ് കോളേജില്‍ മികച്ച സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന്‍റെ ധനസഹായം.  93 ലക്ഷം രൂപ ചെലവിൽ അഞ്ച്‌ അതിസൂക്ഷ്‌മ ഉപകരണങ്ങളും ലാബ്‌ സൗകര്യങ്ങളുമാണ്‌ സെൻട്രൽ ഇൻസ്‌ട്രുമെന്റേഷൻ ഫെസിലിറ്റി എന്ന പേരിൽ കേളേജില്‍ ഒരുക്കിയിട്ടുള്ളത്. അൾട്രാ വയലറ്റ്‌ റേഞ്ചിൽ കാണാവുന്ന വസ്‌തുക്കളെ തിരിച്ചറിയാനുള്ള വിസിബിൾ സ്‌പെക്‌ട്രോമീറ്റർ, ഇലക്‌ട്രോ കെമിക്കൽ വർക്ക്‌ സ്‌റ്റേഷൻ, അത്യാധുനിക ജലപരിശോധന സംവിധാനം തുടങ്ങി നൂതന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മഹാരാജാസ്‌ കോളേജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പുറമേ ...
പ്രചോദന എന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളേയും ഭാവികാര്യങ്ങളേയും കുറിച്ച് ഡോക്ടർ ജയശ്രീ വോക്കിന്റെ ഇൻ ഡെപ്ത് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു.
കടവന്ത്ര:കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും, അസോസിയേഷന്‍ ജില്ലാ ജില്ലായൂണിറ്റും ചേര്‍ന്ന് മിസ്റ്റര്‍ കേരള മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. വെെകുന്നേരം  അഞ്ച് മണിക്ക് ഹെെബി ഈഡന്‍ എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സീനിയര്‍ മിസ്റ്റര്‍ കേരള, മെന്‍ ഫിസിക് സ്പോര്‍ട്സ്, വിമന്‍ ഫിസിക് സ്പോര്‍ട്സ് എന്നിങ്ങനെ മൂന്നുമത്സരങ്ങളാണ് നടക്കുക. 20 മുതല്‍ ഇന്‍ഡോറില്‍...
കളമശ്ശേരി:24-ാമത് സ്റ്റെസൺ അന്താരാഷ്‌ട്ര മൂട്ട് കോർട്ട്  മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കളമശ്ശേരിയിലെ നുവാൽസ് ടീം യോഗ്യത നേടി. ഏപ്രിലിൽ ഫ്ലോറിഡയിലാണ് മത്സരം നടക്കുന്നത്. നുവാൽസിലെ അവസാനവർഷ ബിഎ എൽഎൽബി വിദ്യാർഥികളായ പ്രണവ് വല്യത്താൻപിള്ള, ശിൽപ്പ പ്രസാദ്, മൂന്നാംവർഷ വിദ്യാർഥിനി അഷ്‌ന ദേവപ്രസാദ്‌ എന്നിവരാണ് യോഗ്യത നേടിയത്. ഹരിയാനയിലെ സോനാപേട്ട് ജിൻഡാൽ ഗ്ലോബൽ സ്കൂളിലാണ് യോഗ്യതാ മത്സരങ്ങൾ നടന്നത്.
ന്യൂഡല്‍ഹി:ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹിലിക്ക് വന്‍ തിരിച്ചടി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസീസ് താരം സ്റ്റീവ് സ്‌മിത്താണ് ഒന്നാം സ്ഥാനത്ത്. സീസണിലെ മോശം പ്രകടനമാണ് കോഹ്ലിയുടെ റാങ്കിങ്ങി ഇടിയാന്‍ കാരണമായത്. ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. ബോളിങ് റാങ്കിലും ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ത്യയുടെ പേസര്‍  ജസ്‌പ്രീത്...
ന്യൂ ഡല്‍ഹി: "കേസെടുക്കാന്‍ നഗരം കത്തിത്തീരണോ"? ഡല്‍ഹിയിലെ അനിഷ്ടസംഭവങ്ങളില്‍ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധര്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ച ചോദ്യമാണിത്. 1984 ലെ സിക്ക് വിരുദ്ധ കലാപം പോലെ മറ്റൊന്ന് ഉണ്ടാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട മുരളീധര്‍, ഡല്‍ഹിയിലെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെയും, പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു.കഴിഞ്ഞ...
ദില്ലി: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ താരങ്ങളുടെ ഒളിംപിക്‌സ് തയ്യാറെടുപ്പുകൾക്കും  തിരിച്ചടി. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ജൂണിലേക്ക് മാറ്റിയതിന് പിന്നാലെ അടുത്ത മാസം മൂന്ന് മുതൽ നടക്കേണ്ടിയിരുന്ന ജര്‍മന്‍ ഓപ്പണും റദ്ദാക്കി. ടൂര്‍ണമെന്‍റുകള്‍ റദ്ദാക്കുന്നത് ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ കെ ശ്രീകാന്ത് എന്നിവരുടെ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് സൂചന. ജൂലൈയിലാണ് ടോക്കിയോ ഒളിംപിക്‌സ് തുടങ്ങുന്നത്. 
ദില്ലി:മാര്‍ച്ച്‌ 31ന് ശേഷം 2000ത്തിന്റെ നോട്ടുകള്‍ ലഭ്യമാകില്ല എന്ന സർക്കുലറിന് പിന്നാലെ  എടിഎമ്മുകളില്‍ നിന്ന് 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചു തുടങ്ങി. 2000ത്തിന് പകരം 200, 500 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എടിഎമ്മുകളില്‍ 2000ത്തിന്റെ നോട്ടുകള്‍  നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്‌ബിഐ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
ബംഗളുരു:ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  'മൈ ബിഎംടിസി' മൊബൈൽ അപ്ലിക്കേഷൻ കൂടുതൽ ജനപ്രീതി നേടുന്നു. കഴിഞ്ഞ വർഷം ഇറക്കിയ ആപ്പാണെങ്കിലും ഇപ്പോൾ കൂടുതൽ നവീകരിച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയതോടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു.  ഇതിനകം ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി അധികൃതർ അറിയിച്ചു. എത്ര സമയത്തിനുള്ളിൽ ബസ് എത്തും, ബസ് റൂട്ട്, ടിക്കറ്റ് നിരക്ക്, സീറ്റ് ബുക്കിങ്, സ്ത്രീ യാത്രികർക്ക് സുരക്ഷാ...
വാഷിംഗ്‌ടൺ:സ്വിഗ്ഗിയ്ക്കും സോമാറ്റോയ്ക്കും പിന്നാലെ ആമസോണും ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ പടിയായി ബെംഗളുരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ ആവിശ്യപ്രകാരം ഭക്ഷണം എത്തിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കായി പലചരക്ക്, ഭക്ഷണം മുതല്‍ ഇലക്‌ട്രോണിക്‌സ്, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ വരെ ഉൾപെടുത്തുമെന്നാണ് സൂചന.