Sat. Apr 20th, 2024

കടവന്ത്ര:

കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും, അസോസിയേഷന്‍ ജില്ലാ ജില്ലായൂണിറ്റും ചേര്‍ന്ന് മിസ്റ്റര്‍ കേരള മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്നിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. വെെകുന്നേരം  അഞ്ച് മണിക്ക് ഹെെബി ഈഡന്‍ എംപിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സീനിയര്‍ മിസ്റ്റര്‍ കേരള, മെന്‍ ഫിസിക് സ്പോര്‍ട്സ്, വിമന്‍ ഫിസിക് സ്പോര്‍ട്സ് എന്നിങ്ങനെ മൂന്നുമത്സരങ്ങളാണ് നടക്കുക. 20 മുതല്‍ ഇന്‍ഡോറില്‍ നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ മത്സരത്തിനുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. 

By Binsha Das

Digital Journalist at Woke Malayalam