Sat. Apr 20th, 2024

ന്യൂഡല്‍ഹി:

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹിലിക്ക് വന്‍ തിരിച്ചടി. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസീസ് താരം സ്റ്റീവ് സ്‌മിത്താണ് ഒന്നാം സ്ഥാനത്ത്. സീസണിലെ മോശം പ്രകടനമാണ് കോഹ്ലിയുടെ റാങ്കിങ്ങി ഇടിയാന്‍ കാരണമായത്. ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. ബോളിങ് റാങ്കിലും ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ത്യയുടെ പേസര്‍  ജസ്‌പ്രീത് ബുംറ ആദ്യ പത്തിൽ നിന്നു പുറത്തായി.

 

 

By Binsha Das

Digital Journalist at Woke Malayalam