Fri. Mar 29th, 2024

മണിപ്പൂര്‍ പോലീസ് സ്‌പോര്‍ട്സ് ക്ലബിലെ സ്ട്രൈക്കറും ടോപ് സ്‌കോററുമായ ബാലാ ദേവിയെ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് എഫ്.സി ഏറ്റെടുത്തു. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഫുട്ബോള്‍ താരത്തെ വിദേശ ക്ലബ് ഏറ്റെടുക്കുന്നത്. 18 മാസത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന പരിശീലനത്തിലെ പ്രകടനമാണ് ബാലാ ദേവിയെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചത്. ഫുട്ബോളിനെ പ്രൊഫഷനാക്കാന്‍ സ്വപ്നംകാണുന്ന രാജ്യത്തെ വനിതകള്‍ക്ക് താൻ പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാല ദേവി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam