Thu. Apr 25th, 2024
തിരുവനന്തപുരം:

പാർട്ടിയിൽ അച്ചടക്കം അനിവാര്യമായതിനാൽ കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ പാർട്ടി വേദിയുണ്ടെന്നും തെരുവിലും മാധ്യമങ്ങളിലുമല്ല അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം കെപിസിസി ഭാരവാഹി യോഗത്തിനുശേഷം പറഞ്ഞു. മുരളീധരൻ അച്ചടക്കലംഘനം നടത്തിയോ എന്ന ചോദ്യത്തിന്, ഓരോ വ്യക്തിയെക്കുറിച്ചും ചോദിക്കേണ്ടതില്ലെന്നും അച്ചടക്ക സമിതി രൂപീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam