Fri. Apr 19th, 2024
ദില്ലി:

റിപ്പബ്ലിക് ദിനാഘോഷത്തിൽ പുരുഷ സൈനികരുടെ പരേഡിനെ നയിച്ച് ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ ഒരു വനിതാ ഓഫീസർ നയിക്കുന്നത്. മുൻപ് ജനുവരി 15 ന് നടന്ന ആർമി ഡേ പരേഡിൽ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആദ്യമായി ഇത്തരത്തിൽ ഒരു വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത്.  144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസര്‍ എന്ന പദവി ഭാവനാ കസ്തൂരിയാണ് സ്വന്തമാക്കിയത്.

By Athira Sreekumar

Digital Journalist at Woke Malayalam