Tue. Jul 1st, 2025
ചെന്നൈ:
1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ’83’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ കമൽ ഹാസൻ മുഖ്യാതിഥിയായ ചടങ്ങിൽ കപില്‍ ദേവ് അടക്കമുള്ള 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും പങ്കെടുത്തു.

ചടങ്ങില്‍ ’83’ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിൽ ടീം ക്യാപ്റ്റൻ കപിൽ ദേവായി എത്തുന്നത് രൺവീർ സിംഗാണ്. ദീപിക പദുക്കോണാണ് കപിൽ ദേവിന്റെ ഭാര്യ റോമി ദേവിയെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ഏപ്രിൽ 10 ന് തീയറ്ററുകളിലെത്തും.

By Athira Sreekumar

Digital Journalist at Woke Malayalam