Thu. Apr 25th, 2024
തിരുവനന്തപുരം

 
ജോലിയിൽനിന്ന് വിട്ട വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെയെത്തിക്കാൻ കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ് പദ്ധതിയുമായി കേരള സ്റ്റാർട്ടപ് മിഷൻ. ഒരു മാസത്തെ പൈലറ്റ് പദ്ധതി വിലയിരുത്തി അടുത്ത സാമ്പത്തിക വർഷം മുതൽ  കെ-വിൻസ് വ്യാപകമാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ കണ്ടന്റ് റൈറ്റിംഗ്, ഡിസൈനിങ് ഉൾപ്പെടെയുള്ള മേഖലകളിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർക്ക് 21 ന് മുൻപായി കേരള സ്റ്റാർട്ടപ് മിഷന്റെ വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.