Mon. Dec 2nd, 2024
കൊച്ചി ബ്യൂറോ:

 
മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി.

മുന്‍പെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് മിനിട്ടുകളുടെ വൈകിയാണ് സ്ഫോടനം നടന്നത് എന്നതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ രണ്ടു ടവറുകളും സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഒന്നിനു പിറകെ ഒന്നായാണ് തകര്‍ന്ന് വീണത്. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളാണ് നാളെ തകര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.