33 C
Kochi
Wednesday, December 1, 2021

Daily Archives: 4th January 2020

കാൺ‌പൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ - ആണുങ്ങളും കുട്ടികളും - മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ ചിലരുടെ കൈകളിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. ചിലർ അംഗഭംഗം സംഭവിച്ച് ഇരിക്കുകയായിരുന്നു. വെള്ളം ചോദിക്കുന്നവരേയും അവശരായി കണ്ണുകൾ അടയ്ക്കുന്നവരേയും, എന്തിന് വെറുതെയിരിക്കുന്നവരെപ്പോലും പോലീസ് മർദ്ദിക്കുന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും ഇരുമ്പുവടികളും മുള വടികളും മനുഷ്യശരീരത്തിൽ പതിച്ചുകൊണ്ടിരുന്നു. ചിലരെ നഗ്നരാക്കിയിരുന്നു. അതിൽ ഉൾപ്പെട്ടവരിൽ ഏറ്റവും പ്രായം...
#ദിനസരികള്‍ 991 (എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം)ചോരയും കണ്ണുനീരും കഷ്ടപ്പാടുകളും സാഹസികതകളും നിറഞ്ഞ 1857 ലെ വിപ്ലവത്തെക്കുറിച്ച് ഒരിന്ത്യക്കാരനും അത്ര എളുപ്പത്തില്‍ ഒന്നുംതന്നെ എഴുതാനാകില്ല. വൈകാരികതയിലേക്ക് ചെന്നു തൊട്ടുനില്ക്കാതെ സ്വാതന്ത്ര്യം നേടുന്നതുവരെ അതിനെക്കുറിച്ച് ആരും എഴുതിയിട്ടുമില്ല.’1857’ എന്ന് കേള്‍ക്കുന്നതുതന്നെ ഒരിന്ത്യക്കാരന്റെ മനസ്സില്‍ കനലു വിരിക്കും, തീപ്പൊരികള്‍ ചിതറിക്കും. അത്ര സുരക്ഷിതമല്ലെന്ന് അറിയാവുന്നതുകൊണ്ട് നമ്മുടെ ജനം അതിനെക്കുറിച്ച് സംസാരിക്കുകയില്ല. എന്നാല്‍ അവരുടെ ഉള്ളില്‍ എത്ര...
ഉത്തര്‍പ്രദേശ്: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ ചെയ്ത എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കുമെന്നാണ് പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ റാം ഗോവിന്ദ് ചൗധരിയുടെ പ്രഖ്യാപനം. കലാപങ്ങളുടെയും സാമൂഹ്യവിരുദ്ധതയുടെയും ഡിഎന്‍എയാണ് സമാജ് വാദി പാര്‍ട്ടിയുടേതെന്ന ബിജെപിയുടെ അധിക്ഷേപത്തിനുള്ള മറുപടിയാണ് പുതിയ പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അതിനെതിരെ നീങ്ങണമെന്ന് ആവശ്യപ്പെട്ടു 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് . നിയമം റദ്ദാക്കണമെന്ന് അഭിപ്രായമുള്ള സംസ്ഥാനങ്ങൾ കേരളം സ്വീകരിച്ചതിനു സമാനമായ നടപടികളിലേക്കു നീങ്ങണമെന്നു അദ്ദേഹം അഭ്യർഥിച്ചു.ഒരുമിച്ചുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ റജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണു തുറപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.  
വാഷിങ്ടണ്‍: യുഎസ് - ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. ഇതിന് തൊട്ടു പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി. ക്രൂഡോയില്‍ വില ബാരലിന് മൂന്ന് ശതമാനമാണ് വില വര്‍ധിച്ചത്. ഇത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എണ്ണ വിലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയോടൊപ്പം ചൈനീസ്, ജപ്പാന്‍ ഓഹരി വിപണിയും...
ശ്രീനഗര്‍: ജ​മ്മു-​ക​ശ്​​മീ​രി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​ന്‍റെ  അ​ടു​ത്ത​ല​ക്ഷ്യം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്തു​ക​യാ​ണെ​ന്നും​ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി സം​സ്​​ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട​ശേ​ഷം റോ​ഹി​ങ്ക്യ​ക​ൾ ജ​മ്മു​വി​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച​തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​യി​ൽ ത​ങ്ങു​ന്ന റോ​ഹി​ങ്ക്യ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന്​ ആ​ശ​ങ്ക​യു​ണ്ട്. ഇ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കുമെന്നും, പൗ​ര​ത്വ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഇ​വ​ർ വ​രു​ന്നി​ല്ലെ​ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊ​തു​ഫ​ണ്ട്​ നി​യ​മം സം​ബ​ന്ധി​ച്ച്​ ജ​മ്മു-​ക​ശ്​​മീ​ർ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ന​ൽ​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...
തിരുവനന്തപുരം: ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്‍റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും.  ഈ മാസം അവസാനം ബജറ്റ് സമ്മേളനം ആരംഭിക്കും. രണ്ടാം ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നെങ്കിലും പരിപാടി വന്‍ വിജയമായിരിന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിയമസഭയില്‍ ബില്‍ വരുമ്പോള്‍ അതില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. 
ജോധ്പുര്‍: പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽനിന്നു പിന്നോട്ടില്ലെന്നു രാജസ്ഥാനിലെ ജോധ്പുരിൽ പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. പ്രചാരണത്തിനായി 3 കോടി വീടുകളിൽ ബിജെപി നടത്തുന്ന ജനസമ്പർക്ക പരിപാടി നാളെ തുടങ്ങും. ഡൽഹിയിൽ അമിത് ഷാ തന്നെ വീടുകളിൽ കയറി പ്രചാരണത്തിനു നേതൃത്വം നൽകും. പൗരത്വ നിയമത്തിനു...
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബ​ഗ്ദാ​ദിൽ വീണ്ടും യുഎസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെപൗ​ര​സേ​നയിലെ ആറു അംഗങ്ങൾ കൊല്ലപ്പെട്ടു.പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡില്‍ പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന്നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. പൗ​ര​സേ​നയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക സേന ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വാഹനവ്യൂഹത്തിൽ മുതിർന്ന കമാൻഡർ ഇല്ലായിരുന്നുവെന്ന് പൗ​ര​സേ​നാ വൃത്തങ്ങൾ...