24 C
Kochi
Saturday, November 27, 2021

Daily Archives: 4th January 2020

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു മോറിസന്റെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടകള്‍.
ടെഹ്റാന്‍:ഇറാന്‍ ഉന്നത സേന തലവന്‍ കാസെം സുലൈമാനിയടക്കം പൗരസേന അംഗങ്ങളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നു.ഉടന്‍ തിരിച്ചടിക്കുമെന്ന് ഇറാനും ഇറാഖും അറിയിച്ചതിനു പിന്നാലെ ഇറാനിലെ ജാംകരന്‍ താഴികക്കുടത്തിന് മുകളില്‍ ചുവന്ന പതാക ഉയര്‍ന്നു.ചുവന്ന പതാക ഉയര്‍ന്നാല്‍ പ്രത്യാക്രമണം ഉടനെന്നാണ് സൂചന. ചരിത്രത്തില്‍ ആദ്യമായാണ് ഇറാനിലെ ക്വോം നഗരത്തിലെ ജാംകരന്‍ താഴികക്കുടത്തിനു മുകളില്‍ ചുവന്ന പതാക ഉയരുന്നത്.വരാനിരിക്കുന്ന കടുത്ത യുദ്ധത്തിന്റെ പ്രതീകമാണ് ചുവന്ന...
ലഖ്നൌ:   മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. ഉത്തർ പ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കണ്ണനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനിരിക്കേയാണ് പോലീസിന്റെ ഈ നടപടി.എന്നാൽ ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ണന്‍ ട്വീറ്റ് ചെയ്തിതിരിക്കുന്നത്. അതേസമയം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പോലീസ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നെന്നും, എന്നിരുന്നാലും താൻ പരിപാടിയില്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ ദിവസം...
കൊച്ചി: വെള്ളപ്പൊക്കം വരൾച്ച ഉരുൾപൊട്ടൽ കടൽ ക്ഷോഭം എന്നീ പ്രകൃതി ദുരന്തങ്ങൾ ജനങ്ങൾക്കു വെല്ലുവിളിയാവുകയാണ്. ഇത്തരം ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദുരന്ത നിവാരണ സേന രൂപീകരിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 2020- 21 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതികളുടെ തുടക്കം കുറിക്കുന്നതിന്‍റെ മുന്നോടിയായാണ് നഗരസഭ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നത്.  കൊച്ചിയെ...
കൊച്ചി:  മാറംപള്ളി എംഇഎസ് കോളേജിലെ ബിവോക്ക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മെഗാ പെയിന്റിങ് എക്സിബിഷന്‍  പിറ്റ്യൂറ 2020 ജനുവരി 4 ന് ആരംഭിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളം ദര്‍ബാര്‍ ഹാളിലെ ഇ. ഗ്യാലറിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെയാണ് പ്രദര്‍ശനം.
കൊച്ചി: മറൈൻ ബയോളോജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. സമുദ്ര ജൈവ വ്യവസ്ഥ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ജനുവരി 7 മുതൽ 10 വരെയാണ് കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ സിമ്പോസിയം നടക്കുന്നത്. അന്താരാഷ്ട്ര ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരും സിമ്പോസിയത്തിൽ പങ്കെടുക്കും. കൂടാതെ മറൈൻ ബയോളജി, ഫിഷറീസ്, ഓഷ്യനോഗ്രഫി, മറൈൻ ബയോ ടെക്നോളജി എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടാവും.
കൊച്ചി:   അമ്പതിനായിരം ചതുരശ്ര അടിയുടെ പന്തലില്‍ വസന്തം തീര്‍ത്ത് 38-ാമത് കൊച്ചിന്‍ ഫ്ലവര്‍ ഷോയ്ക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തുടക്കമായി. 12വരെയാണ് പ്രദര്‍ശനം. അന്‍പതിനായിരത്തിലധികം പൂച്ചെടികളാണ് വസന്തം തീര്‍ക്കാന്‍ ഒരുക്കുന്നത്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ പവലിയനുകള്‍ക്കും അനുയോജ്യമായ പ്രത്യേക പശ്ചാത്തലങ്ങള്‍ ഒരുക്കിയാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരം ചതുരശ്ര അടിയില്‍ പുഷ്പാലങ്കാരത്തിനായി ഒരുക്കിയ പ്രത്യേക പവലിയനും മേളയുടെ ആകര്‍ഷണമാണ്.ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പൊയില്‍സെറ്റിയയുടെ നവീന ഇനമായ പ്രിന്‍സ് സെറ്റിയ വിവിധയിനം ജമന്തികള്‍...
കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സംഗമമൊരുക്കുന്നത്‌. ഈ മാസം കൊച്ചിയിൽതന്നെ സംഗമം സംഘടിപ്പിക്കാനാണ്‌ ആലോചിക്കുന്നത്‌. പദ്ധതിക്കാവശ്യമായ മുഴുവൻ ഭൂമിയും പണം നൽകി ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത കിൻഫ്ര ബിപിസിഎലിന്‌ 170 ഏക്കർ ഭൂമിയും കൈമാറിക്കഴിഞ്ഞു. പെട്രോ കെമിക്കൽ വ്യവസായങ്ങൾക്കായി ഫാക്ടിൽനിന്ന്‌ വാങ്ങിയ 481 ഏക്കർ സ്ഥലത്ത്‌ ...
കൊച്ചി:   മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടക വിദഗ്ദ്ധരെത്തി. ഹോളി ഫെയ്ത്ത് ഫ്ലാറ്റില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത് ആരംഭിച്ചു. രാവിലെ തന്നെ വിദഗ്ദ്ധരും അധികൃതരും മരടിലെ എച്ച്ടുഒ ഫ്ലാറ്റിന് മുന്നിലെത്തിയിരുന്നു. ഈ ഫ്ലാറ്റിലെ അഞ്ച് നിലകളിലായാണ് സ്ഫോടനം നടത്തുക.ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് തൂണുകളില്‍ മരുന്ന് നിറച്ച ശേഷമായിരിക്കും എല്ലാ നിലകളിലെയും തൂണുകളിലേക്ക് മരുന്ന് നിറയ്ക്കുക. അതേ സമയം, ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ക്രമം സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി എ...
മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതുവരെയും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതം വെച്ചു നല്‍കിയിട്ടില്ല. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ വികസനത്തില്‍ 35പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോണ്‍ഗ്രസിലും എന്‍സിപിയിലും സമാന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.