Fri. Apr 26th, 2024

ദോഹ: 2022-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍ ‘2020’ എന്ന വർഷത്തിന്റെ സംഖ്യകളുടെ രൂപത്തിലാണ് കെട്ടിട സമുച്ചയം
2010 ഡിസംബര്‍ രണ്ടിനാണ് ലോകകപ്പ് നടത്താന്‍ ഖത്തറിനെ ‘ഫിഫ’ തിരഞ്ഞെടുത്തത്.അതിന്റെ ഒമ്പതാമത്തെ വാർഷികത്തിന്റെ ആഘോഷത്തിൽ  ആസ്പയര്‍ സോണില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി കെട്ടിടസമുച്ചയം ഉദ്ഘാടനംചെയ്തു. ലോകകപ്പുമായി ബന്ധപ്പെട്ട് കെട്ടിടരൂപകല്പനാരംഗത്ത് ഒട്ടേറെ കൗതുകങ്ങള്‍ സൃഷ്ടിച്ച ഖത്തറിന്റെ മറ്റൊരു വാസ്തുശില്പ കരവിരുതാണ് ‘2022’ കെട്ടിടം.

ഇതിനോടകം തന്നെ ലോകകപ്പ് സ്റ്റേഡിയങ്ങൾ രൂപങ്ങളുടെ കാര്യത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മണൽക്കുന്നുകളുടെയും നാടോടിക്കൂടാരത്തിന്റെയും മരുഭൂമിയിലെ രത്നക്കല്ലിന്റെയുമൊക്കെ മാതൃകയിൽ തീർത്ത ഒമ്പതു സ്റ്റേഡിയങ്ങൾ വാസ്തുവിദ്യാ അത്ഭുതങ്ങളായാണ് മാറിയിരിക്കുന്നത്.2022ലെ ലോകകപ്പിന് സഞ്ചാരികളുടെ നീണ്ടനിരയാണ് ഖത്തർ പ്രദീക്ഷിക്കുന്നത് അതുകൊണ്ടുതന്നെ വരുന്നവർക്ക് ഒരു അത്ഭുത ലോകം തന്നെയാണ് ഖത്തർ ഒരുക്കികൊണ്ടിരിക്കുന്നതും.