വായന സമയം: < 1 minute
ന്യൂഡല്‍ഹി:

ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിലവിലെ പ്രസിഡന്‍റും  മുന്‍ നായകനുമായ സൗരവ് ഗാംഗുലി തന്നെ തുടര്‍ന്നേക്കും. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ കൂളിംഗ് പീരിഡ് നിര്‍ദ്ദേശത്തില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ബിസിസിഐ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ വിഷയത്തില്‍ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും.

അനുകൂല തീരുമാനമുണ്ടായാല്‍  അടുത്ത മുന്നു വര്‍ഷം ഗാംഗുലി തന്നെ അധ്യക്ഷനാകും.  നിലവിലെ നിയമപ്രകാരം ആറു വര്‍ഷം മാത്രമെ തുടര്‍ച്ചയായി ഒരാള്‍ക്ക് ഭാരവാഹിയായി ഇരിക്കാനാവൂ. ഇതില്‍ അഞ്ച് വര്‍ഷം ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു.

ബിസിസിഐയുടെ 39-ാം പ്രസിഡന്‍റായി ചുമതലയേറ്റ  ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, സുപ്രീം കോടതി ബോര്‍ഡിന്‍റെ തീരുമാനം അംഗീകരിച്ചാല്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കും അത് ഗുണം ചെയ്യും.

 

Advertisement