വായന സമയം: < 1 minute
തരുവണ:

ഗവണ്മെന്റ് യു പി സ്‌കൂളിലെ പുതിയ ഹൈടെക് കമ്പ്യൂട്ടര്‍ ലാബ് ആരംഭിച്ചു.
കൈറ്റില്‍ നിന്നും ലഭിച്ച എല്‍ സി ഡി പ്രൊജക്ടറും ലാപടോപ്പുകളുമുള്‍പ്പെടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പഞ്ചായത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷയായി. സ്‌കൂളിന് സൗണ്ട് സിസ്റ്റം സംഭാവന ചെയ്ത പന്തിപ്പൊയില്‍ മന്നത്ത് റിയാസിനെയും വാട്ടര്‍ പ്യൂരിഫെയര്‍ നല്‍കിയ അഞ്ചുകുന്ന് പി കെ ജലീലിനെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

ജനപ്രതിനിധികളായ കെ കെ സി മൈമൂന,സക്കീന കുടുവ,എ ജോണി,കെ ഇബ്രാഹിംഹാജി, ഹെഡ്മാസ്റ്റര്‍ സന്തോഷ്,പിടിഎ പ്രസിഡന്റ് പി നൗഫല്‍ എന്നിവർ പങ്കെടുത്തു

Advertisement