Fri. Apr 19th, 2024

അടുത്ത വർഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സിൽ റഷ്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ നടപടി. റഷ്യയെ ലോക കായികവേദിയിൽനിന്ന്‌ നാല്‌ വർഷത്തേക്ക്‌ വിലക്കണമെന്ന് വാഡയുടെ സ്വതന്ത്ര അന്വേഷണ സമിതി ശുപാർശ ചെയ്‌തിരിക്കുകയാണ്.

ഉത്തേജക വിരുദ്ധ പരിശോധനയിലെ സാമ്പിളിൽ കൃത്രിമം കാട്ടുകയും, അന്വേഷണ സമിതിക്ക്‌ തെറ്റായ വിവരങ്ങൾ നൽകിയതുമാണ് ഏജന്‍സിയെ ചൊടിപ്പിച്ചത്. ഇതോടെ അടുത്തവർഷം നടക്കുന്ന യൂറോ കപ്പ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ആതിഥ്യം വഹിക്കാൻ റഷ്യയ്‌ക്കാകില്ല. വിലക്ക്‌ പ്രാബല്യത്തിൽ വന്നാൽ അന്താരാഷ്‌ട്ര കായിക തർക്ക പരിഹാര കോടതിയിൽ റഷ്യക്ക് അപ്പീൽ നൽകാം. നിലവിൽ രാജ്യാന്തര അത്‌ലറ്റിക്‌സ്‌ മത്സരങ്ങളിൽ റഷ്യ വിലക്ക്‌ നേരിടുന്നുണ്ട്‌.