Fri. Mar 29th, 2024
ഹോങ്കോങ്:

 
ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. മൂന്നു ദിവസത്തോളമായി ഹോങ്കോങ്ങ് പോളിടെക്നിക് സര്‍വകലാശാലയില്‍ കഴിയുകയായിരുന്ന പ്രക്ഷോഭകരില്‍ ചിലര്‍ പുറത്തു കടന്നതായും, നൂറോളം പേര്‍ അവശേഷിക്കുന്നതായും ഹോങ്കോങ്ങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പസ് വിട്ട് പുറത്ത് പോകാന്‍ പോലീസ് അന്ത്യശാസനം നല്‍കിയെങ്കിലും സമാധാന ചര്‍ച്ചകള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതെ പ്രക്ഷോഭകര്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്യമ്പസില്‍ കഴിയുന്ന മുഴുവന്‍ പ്രക്ഷോഭക്കാരെയും അറസ്റ്റ് ചെയ്ത് പോലീസ് ക്യാമ്പസ് അടച്ചുപൂട്ടി.