Fri. Mar 29th, 2024
തിരുവനന്തപുരം:

 
ഐ.എഫ്.എഫ്.കെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂർവ്വം അവഗണിക്കുന്നതായി മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ ആരോപിച്ചു.

മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും കേരള പ്രീമിയർ നടപ്പാക്കുക, ചലച്ചിത്ര അക്കാദമി അംഗങ്ങളും, കെ.എസ്.എഫ്.ഡി.സി ഭാരവാഹികളും ജൂറികളില്‍ ഉള്‍പ്പെടാന്‍ പാടില്ല, മലയാളം സിനിമ ഇന്ന്, കാലിഡോസ്കോപ്പ് എന്നീ വിഭാഗങ്ങളില്‍ പ്രദർശിപ്പിക്കുന്ന സിനിമകള്‍ക്ക് 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍.

സംവിധായകര്‍, സാങ്കേതിക വിദഗ്ദ്ധര്‍, വിമര്‍ശകര്‍, ആസ്വാദകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവർ രൂപം നല്കിയ കൂട്ടായ്മയാണ് മൂവ്മെന്റ് ഫോർ ഇൻഡിപെന്‍ഡന്റ് സിനിമ.