Fri. Apr 26th, 2024
ഗാസ:

ഇസ്രായേലും, ഇറാനിയന്‍ പിന്തുണയുള്ള പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഗാസ മുനമ്പില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ബീര്‍ഷെബയിലാണ് പാലസ്തീന്‍ വ്യോമാക്രമണം നടന്നത്. രണ്ട് പാലസ്തീന്‍ റോക്കറ്റുകളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

കഴിഞ്ഞ ദിവസം, ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാൻഡർ ബഹാ അബുൽ അത്തായും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം കനക്കുന്നത്. ഇസ്രയേലിലെ ടെല്‍ അവീവ് വരെയെത്തിയ മിസൈലുകള്‍, രാജ്യത്ത് കാര്യമായ നാശം വിതച്ചു.

മരണപ്പെട്ടവരില്‍ ഏറെപ്പേരും സാധാരണക്കാരാണെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. അക്രമബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.