വായന സമയം: < 1 minute

അവതാരം എന്ന ചിത്രത്തിന് ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഓണ്‍ എയര്‍ഈപ്പന്‍’. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ജഫേഴ്‌സ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ് നിര്‍മാണം.

താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്‍വേ, ലയണ്‍, ട്വന്‍റി ട്വന്‍റി, ക്രിസ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളിലാണ് ദിലീപും ജോഷിയും മുന്‍പ് ഒന്നിച്ചത്.

ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസാണ് ജോഷിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Advertisement