Sun. Dec 22nd, 2024
സഹാറന്‍പുര്‍:

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലിചെയ്തിരുന്ന, മാധ്യമപ്രവർത്തകൻ ആശിഷ് ജന്‍വാനിയും സഹോദരനുമാണ് പട്ടാപകൽ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വടിവെച്ചവരെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഉത്തർപ്രദേശിലെ സഹാറന്‍പൂര് മാധവ്‌നഗറില്‍, ഞായറാഴ്ച പകൽ സമയത്താണ് കൊലപാതകമുണ്ടായത്. അജ്ഞാതർ ആശിഷ് ജൻവാനിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും നിറയൊഴിക്കുകയുമായിരുന്നു. കന്നുകാലി അവശിഷ്ടങ്ങളും മാലിന്യങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി ഇവര്‍ വഴക്കുണ്ടാക്കിയിരുന്നു ചിലപ്പോൾ, ഇതാവാം കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ, മാധ്യമപ്രവർത്തകന്റെ വീടും പരിസരവും വലിയ പോലീസ് സന്നാഹം വളഞ്ഞിട്ടുണ്ട്. പ്രശ്നത്തിൽ, സ്ഥലത്തെ കൊത്വാളി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *