28 C
Kochi
Saturday, July 24, 2021
Home Tags UP

Tag: UP

യു പിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഉത്തർ പ്രദേശ്:ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.ജൂണ്‍ 13നാണ് സംഭവം. കത്ര റോഡിലാണ് ശ്രീവാസ്തവയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡ് അപകടത്തിലാണ് ശ്രീവാസ്തവയ്ക്ക് പരിക്കേറ്റതെന്ന്...

യുപിയിൽ ഓക്​സിജൻ ബന്ധം വിച്ഛേദിച്ചു 22 രോഗികളെ ‘കൊലപ്പെടുത്തിയ’ സംഭവം; ആശുപത്രിയുടെ ലൈസൻസ്​ റദ്ദാക്കി

ലഖ്​നോ:വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന രോഗികളുടെ ഓക്​സിജൻ ബന്ധം വി​ച്​ഛേദിച്ച്​ മോക്​ഡ്രിൽ നടത്തിയ യു പിയിലെ ആശുപത്രിയുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്​തു. ആഗ്രയിലെ പാരാസ്​ ആശുപത്രി ഉടമ അരിഞ്ജയ്​​ ജെയ്​നെ ഉടനെ അറസ്​റ്റ്​ ചെയ്​തേക്കും. ഓക്സിജൻ മോക് ഡ്രില്ലിനിടെ 22 പേർ മരിച്ചെന്ന ആശുപത്രി ഉടമയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ്​ നടപടി.അത്യാസന്ന...

വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി യു പിയിലെ ഗ്രാമവാസികള്‍

ലക്‌നൗ:വാക്‌സിനേഷനില്‍ നിന്ന് ‘രക്ഷപ്പെടാന്‍’ നദിയില്‍ ചാടി ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ബാരബങ്കിയിലെ ജനങ്ങള്‍ വാക്‌സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി ഇവരെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിച്ചിരുന്നു. ഗ്രാമത്തില്‍ വാക്‌സിനേഷന്‍ നടത്താന്‍ അധികൃതര്‍ എത്തിയതോടെയാണ് ഒരുകൂട്ടമാളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്.വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ്...

യു പിയിലെ ആശുപത്രികള്‍ ”ദൈവത്തിൻ്റെ കാരുണ്യം” കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ:യു പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ...

യു പിയിൽ മെയ് 24 വരെ കർഫ്യു നീട്ടി

ലഖ്നൗ:കൊവിഡ്ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ യു പിയിൽ ഏർപ്പെടുത്തിയ കർഫ്യു നീട്ടി. മെയ്​ 24 വരെയാണ്​ കർഫ്യു നീട്ടാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.കൊവിഡ് ടെസ്​റ്റ്​ പൂർണമായും സൗജന്യമാക്കുമെന്ന്​ യു പി സർക്കാർ പ്രഖ്യാപിച്ചു. വാക്​സിൻ വിതരണവും സൗജന്യമായിരിക്കും. ഇത്​ കൂടാതെ...

യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ, പരിഭ്രാന്തി

ഉന്നാവ്:യുപിയിലും ബിഹാറിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ, ഉത്തർപ്രദേശിലെ ഉന്നാവിൽ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കടിച്ചുപറിക്കുന്ന സ്ഥിതിയാണ്.ഇവിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതാണോ അതോ, തീരത്ത് വന്നടിഞ്ഞതാണോ എന്ന...

കൊവിഡിനെ തുരത്താന്‍ പശുമൂത്രം സൂപ്പറെന്ന് യു പി ബിജെപി എംഎല്‍എ

ലഖ്നൗ:കൊവിഡ് വരാതെ സുരക്ഷിതമായി നില്‍ക്കാന്‍ പശുമൂത്രം കുടിക്കണമെന്ന അശാസ്ത്രീയ വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും എംഎല്‍എയുമായ സുരേന്ദ്ര സിംഗ്. പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത...

“യുപിയിലുള്ളത് ഓക്സിജന്‍ അടിയന്തരാവസ്ഥ”; പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശ്:സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു പി മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. നിർവികാരമായ ഒരു സർക്കാരിനേ ദുരിത ഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യു പിയിലെ കൊവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് യോ​ഗി പറഞ്ഞത്.എന്നാൽ, ഓക്സിജൻ...
2 Hrs of Oxygen Left: Delhi Hosps Choke as Haryana, UP Ban Supply

ഇനി അവശേഷിക്കുന്നത് 2 മണിക്കൂർ ഓക്സിജൻ: സ്തംഭിച്ച് ഡൽഹി ആശുപത്രികൾ

ന്യൂഡൽഹി: "ഞങ്ങൾക്ക് 2 മണിക്കൂർ ഓക്സിജൻ ശേഷിക്കുന്നു, ദയവായി സഹായിക്കൂ" ഡൽഹിയിലെ 300 കിടക്കകളുള്ള സെൻറ് സ്റ്റീഫൻസ് ആശുപത്രിയിൽ നിന്നുള്ള ഒരു സന്ദേശമാണ്. "2-3 മണിക്കൂർ ഓക്സിജൻ സ്റ്റോക്കുണ്ട്” ഡൽഹിയിലെ കൽക്കാജി പ്രദേശത്തെ ഐറിൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തുവന്ന അപേക്ഷ. "വിതരണം നിർത്തിയാൽ 325 ലധികം രോഗികൾക്ക് ഓക്സിജൻ ഇല്ലാതെ...

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ വെടിവച്ചുകൊന്നു

ഗോരഖ്പുർ:ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെ നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ് (52) വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.