28 C
Kochi
Friday, July 30, 2021
Home Tags Journalist

Tag: Journalist

രാമക്ഷേത്ര ട്രസ്റ്റിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

ന്യൂഡൽഹി:അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകൻ വിനീത് നരേൻ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ചമ്പത്ത് റായുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ്...

കൊവിഡ് കാലത്തെ അഴിമതി പുറത്തുവിട്ട ബംഗ്ലാദേശ് മാധ്യമപ്രവർത്തക അറസ്റ്റിൽ

ധാക്ക:കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന ഇസ് ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.രേഖകൾ...

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിരപോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍

അമൃത്സര്‍:മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ മുന്‍ഗണന നല്‍കുകയും ചെയ്യും.മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന കൊടുക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്...
The moment when part of TV set collapses on journalist

ചാനല്‍ ചര്‍ച്ചക്കിടയില്‍ സ്റ്റുഡിയോ സെറ്റ് തകര്‍ന്നു വീണ് അവതാരകന് പരിക്ക്

കൊളംബിയ:ടെലിവിഷൻ ലൈവ് ചര്‍ച്ചയ്ക്കിടെ​ സ്റ്റുഡിയോ സെറ്റിന്‍റെ​  ഒരു​ ഭാഗം തകർന്നുവീണ്​ അവതാരകന്‍റ ദേഹത്ത് പതിച്ചു. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം.  ഇഎസ്​പിഎൻ കൊളംബിയ ടിവി അവതാരകനായ കാർലോസ്​ ഓർഡുസിനാണ്​ പരിക്കേറ്റത്​.സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൻതോതിൽ പ്രചരിച്ചു.ചര്‍ച്ചക്കിടയില്‍ മോണിറ്റര്‍ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇഎസ്​പിഎൻ...

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രശാന്ത് ഐഎഎസ്സിന്‍റെ അശ്ലീലച്ചുവയുള്ള മറുപടി; വിവാദം

തിരുവനന്തപുരം:ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ  മാധ്യമ പ്രവർത്തകയോട്​ അശ്ലീലം കലർത്തി പ്രതികരിച്ച്​ വിവാദത്തിലായ കെഎസ്​ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡി എൻ പ്രശാന്ത് ഐഎഎസ്സിന്‍റെ ഭാര്യ പ്രതികരണവുമായി രംഗത്ത്.മാധ്യമപ്രവർത്തകയോട്​ പ്രതികരിച്ചത്​ താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട്​ പ്രതികരിക്കുന്നതിൽ നിന്ന്​ തൽകാലം മാറ്റിനിർത്തുകയായിരുന്നു ശ്രമമെന്നും ഭാര്യയായ...
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം

ന്യു ഡൽഹി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിർദ്ദേശിച്ചു.സിദ്ദിഖ് കാപ്പന്റെ...

ഹാർവാർഡ് യൂണിവേഴ്സിറ്റി ഓഫർ വ്യാജം, ഇന്റര്‍നെറ്റ്‌ വഴി വിവരങ്ങൾ തട്ടിയെടുത്തു: ജേർണലിസ്റ്റ് നിധി റസ്ദാൻ

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ വർഷം എൻ‌ഡി‌ടി‌വിയിൽ നിന്ന് പുറത്തുപോയ ജേണലിസ്റ്റ് നിധി റസ്ദാൻ, പ്രശസ്ത അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ജോലി വാഗ്ദാനം വ്യാജമാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. രണ്ട് പതിറ്റാണ്ടിലേറെ ടെലിവിഷനിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന പത്രപ്രവർത്തകയെ 2020 ജൂണിൽ സർവകലാശാലയിൽ അസോസിയേറ്റ്...

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം

മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ഇടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ആളുകൾക്ക് രോഗം കണ്ടെത്തിയത്.ഏപ്രിൽ 1-ന് നടത്തിയ പ്രത്യേക ക്യാമ്പിൽ വച്ച് 167 മാധ്യമപ്രവർത്തകരെയാണ്...

ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ, മൂന്ന് പേരെ വിട്ടയച്ചു

റിയാദ്:   സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട കേസിൽ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പേർക്ക് 24 വർഷം കഠിനതടവ് വിധിച്ചതായും മൂന്ന് പേരെ വെറുതെ വിട്ടതായും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള അഞ്ച് പേർക്കാണു വധശിക്ഷയെന്നു റിയാദ് ക്രിമിനൽ കോടതി വ്യക്തമാക്കി. കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ച മൂന്ന്...

ഈ വര്‍ഷം ജോലിക്കിടെ മരണപ്പെട്ടത് നാല്‍പത്തി ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍

പാരീസ്:പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍.പതിനാറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.ലോകത്തെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായി മാധ്യമപ്രവര്‍ത്തനം മാറിയതായി സംഘടന മുന്നറിയിപ്പ് നല്‍കുന്നു.ആഭ്യന്തര യുദ്ധം രൂക്ഷമായ...