Wed. Jan 22nd, 2025
കാഞ്ഞങ്ങാട്:

 

കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി ‘പുസ്തക സഞ്ചി’ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി.സുരേഷും.

കേരളത്തിലെ പതിനാല് ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വിദ്യാര്‍ത്ഥികൾ, രക്ഷിതാവും സ്ഥാപനമേധാവിയും തദ്ദേശസ്വയംഭരണ പ്രതിനിധികളും ഒപ്പിട്ട അപേക്ഷാ ഫോം ഇ-മെയില്‍ വഴിയോ, വാട്സ്‌ആപ്പ് വഴിയോ ആഗസ്റ്റ് 25നകം സമര്‍പ്പിക്കേണ്ടതാണ്.

ഇ-മെയില്‍: kodakkadnarayanan@gmail.com
ഫോണ്‍: 9447394587

Leave a Reply

Your email address will not be published. Required fields are marked *