33 C
Kochi
Wednesday, April 8, 2020
Home Tags #Keralaalerts

Tag: #Keralaalerts

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി, ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയെ തുടർന്ന്, ശനിയാഴ്ച മുതൽ നാലാം തീയതി ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തു ജില്ലകളിലാണ് ഞായറാഴ്ച(1/09/2019) യെല്ലോ അലര്‍ട്ട് നൽകിയിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം,...

കേരളത്തിൽ വീണ്ടും മഴപെയ്യാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ, ആഗസ്റ്റ് 28 വരെ, ചില ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡിഷാ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയുണ്ടാകാൻ കാരണം.മഴ സാധ്യതയെ തുടർന്ന്, ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.അതേസമയം, ആഗസ്റ്റ് 26 തിങ്കളാഴ്ച, ഇടുക്കി,...

പ്രളയ ബാധിതമേഖലകളിൽ റേഷൻ വിതരണം വൈകുന്നു

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ പൊരുതുന്ന പാവങ്ങൾക്ക് ഇതുവരെ റേഷൻ വിതരണം നടത്താതെ സർക്കാർ. പ്രളയം ബാധിച്ച മേഖലകളുടെ കണക്കെടുക്കാനുണ്ടായ കാലതാമസമാണ് റേഷൻ വിതരണത്തെ വൈകിക്കുന്നെതെന്നാണ് സർക്കാർ ന്യായികരണം.നേരത്തെ മന്ത്രിസഭയിൽ, പ്രളയബാധിത മേഖലകളിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സൗജന്യറേഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, തീരുമാനമുണ്ടായ് പത്ത് ദിവസം കഴിഞ്ഞിട്ടും, ഒരിടത്തുപ്പോലും ഇതുവരെ വിതരണം...

വീണ്ടും മഴ; ബാണാസുര സാഗർ അണക്കെട്ട് തുറന്നേക്കും

വയനാട്: സംസ്ഥാനത്ത് മഴയുടെ തിരിച്ചു വരവിനെ തുടർന്ന് ബാണാസുരസാഗർ തുറന്നേക്കും. അണക്കെട്ടിന്റെ താഴ്‌വാരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കണമെന്ന് ഡാം അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ ആയതിനാലാണ് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ടി വരുന്നത്. സെക്കന്റിൽ 8500 ലിറ്റർ വെള്ളമാകും പുറത്തേക്ക് വിടുക....

കായ വറുക്കൂ; കർഷകരെ സഹായിക്കൂ

വയനാട്:   പ്രളയത്തിലകപ്പെട്ട ജനതയ്ക്ക് എല്ലായിടത്തുനിന്നും സഹായപ്രവാഹമുണ്ടല്ലോ. അതുകൊണ്ടു തന്നെയായിരിക്കും ബാബുരാജ് പി.കെ. ഇങ്ങനെയൊരു കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടാവുക. ഈ കുറിപ്പ് വായിച്ചശേഷം എല്ലാവരും അനുകൂലമായൊരു തീരുമാനമെടുത്താൽ വയനാട്ടിൽ വാഴ കർഷകർക്കും പ്രത്യേകമൊരു സഹായമാവും.   ബാബുരാജ് പി.കെയുടെ കുറിപ്പ് ഇങ്ങനെ:   പ്രളയദുരിതാശ്വാസപ്രവർത്തനത്തിന് വയനാടൻ ഗ്രാമങ്ങളിലേക്ക് വരുന്ന അന്യജില്ലക്കാരോട് ഒരഭ്യർത്ഥന. നിങ്ങൾ തിരിച്ചുപോകുമ്പോൾ...

മഴക്കെടുതി ; സംസ്ഥാനത്ത് എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തു നാശം വിതച്ചു കടന്നുപോയ പേമാരിയെ തുടർന്ന്, എച്ച്. വൺ എൻ. വൺ ജാഗ്രതാ നിര്‍ദേശം. ഓഗസ്റ്റ് മാസത്തിൽ മാത്രം കേരളത്തിൽ 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എച്ച് വൺ എൻ വൺ ബാധിതരായി മൂന്നുപേർ മരണമടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം...

ദുരിതാശ്വാസ ക്യാമ്പിലേക്ക് അടിവസ്ത്രം ചോദിച്ച സാമൂഹിക പ്രവർത്തകന്റെ അറസ്റ്റ്; പ്രവർത്തകന് ഐക്യദാർഢ്യവുമായി തിരുവല്ല ജനാധിപത്യ വേദി

തിരുവല്ല : തിരുവല്ലയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിവസ്ത്രം ആവശ്യപ്പെട്ടു ഫേസ്ബുക്കിൽ പോസ്റ്റിട്ട സാമൂഹികപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, സാമൂഹിക പ്രവർത്തകന് ഐക്യദാർഢ്യവുമായി മാർച്ച്. തിരുവല്ല ജനാധിപത്യ വേദിയാണ് ഐക്യദാർഢ്യ മാർച്ചിന്റെ സംഘാടകർ.കഴിഞ്ഞ ദിവസം രഘു ഇരവിപേരൂർ എന്ന സാമൂഹിക പ്രവർത്തകനായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി, അടിവസ്ത്രം ആവശ്യമുണ്ടെന്ന്...

തിരുവനന്തപുരത്തു വിദ്യാർത്ഥിനിയുടെ ഷൂസിൽ മൂർഖൻ പാമ്പ്; മഴക്കാലത്തു വാവ സുരേഷിന്റെ മുന്നറിയിപ്പ് വീഡിയോ

തിരുവനന്തപുരം: മഴക്കാലത്ത് വീടിനു പുറത്തു മാത്രമല്ല, അകത്തും നാം ജാഗരൂകരാകേണ്ടതുണ്ട്. പ്രത്യേകിച്ച് പാദരക്ഷകൾ ഇടുമ്പോൾ, ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ്. കാരണം, പാമ്പിനെ പോലെ ഇഴജന്തുക്കൾ ചൂട് തട്ടി വന്നിരിക്കുന്നത് ഇത്തരം സ്ഥലങ്ങളിലാണ്. ഇവ മാത്രമല്ല, ഇരു ചക്ര വാഹനങ്ങളുടെ എഞ്ചിനിലും കാറിന്റെ ബോണറ്റിലും ഉൾപ്പെടെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇത്തരത്തിൽ, ഒരു കുഞ്ഞു...

പ്രളയം; ഉദ്യോഗസ്ഥരുടെ അനാസ്ഥയാൽ, മൂന്നാറിൽ ഇന്നും കോളേജ് വിദ്യാർത്ഥികൾ പഠിക്കുന്നത് കാലിത്തൊഴുത്തിലിരുന്ന്

ഇടുക്കി: പ്രളയാനന്തരം കെട്ടിടം പൊളിഞ്ഞുപ്പോയി ഇന്നും കാലിത്തൊഴുത്തിൽ ഇരുന്നു പഠിക്കേണ്ട അവസ്ഥയിലാണ് മൂന്നാര്‍ ഗവ:കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകരുകയായിരുന്നു. എന്നാൽ, മന്ത്രി തല ഇടപെടലുകളുടെ ഭാഗമായി മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിദ്യാർത്ഥികൾക്കായി, അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ...

കേരളജനതയെ സഹായിക്കാൻ സൂര്യയും കാർത്തിയും

ചെന്നൈ:  പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി തമിഴ് താരസഹോദരങ്ങൾ സൂര്യയും കാർത്തിയും. പത്തു ലക്ഷം രൂപ നൽകാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകുക. സൂര്യയുടെ കമ്പനി 2ഡി എന്റർടെയിൻമെന്റിന്റെ ചീഫ് ആയ രാജശേഖർ പാണ്ഡ്യൻ പത്തുലക്ഷത്തിന്റെ ചെക്ക് അധികാരികൾക്കു കൈമാറുമെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം...