Wed. Jan 22nd, 2025
ന്യൂഡെൽഹി:

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക് ജമ്മു കശ്മീരിൽ വിന്യസിപ്പിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച് നാൽപതിനായിരം സൈനികരെ ഒരുമാസം മുമ്പ് തന്നെ വിന്യസിപ്പിച്ചിരുന്നു.

ജ​മ്മു​കശ്മീ​രി​ലെ ബാ​രാ​മു​ള്ള‍​യി​ൽ നാ​ല് ഇ​ട​ങ്ങ​ളി​ലാ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ റെ​യ്ഡ് നടന്നു. ഭീ​ക​ര​ർ​ക്കു​ള്ള അ​തി​ർ​ത്തി ക​ട​ന്നു​ള്ള ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് റെ​യ്ഡ്. വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി​യാ​ണ് എ​ൻ​.ഐ.​എ. ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ഭീ​ക​ര​ർ​ക്കുള്ള അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഫ​ണ്ടിം​ഗ് ക​ണ്ടെ​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് റെ​യ്ഡ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജമ്മു കശ്മീർ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞാൽ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോർട്ടുകൾ. ഭരണഘടനാ ചട്ടം 370, 35A എന്നിവ സ്വാതന്ത്ര്യാനന്തരം കാശ്മീരിന്‌ പ്രത്യേക പദവികൾ നൽകികൊണ്ട് നിലവിൽ വന്നതാണ്.

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ എടുത്തുമാറ്റുന്നതിന്റെ മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ആരോപണം. പ്രത്യേകിച്ച് ഭരണഘടനയുടെ 35A വകുപ്പും 370-ാം വകുപ്പും. സംസ്ഥാനത്ത് സ്ഥിരതാമസക്കാര്‍ ആരാണെന്ന് തീരുമാനിക്കാന്‍ ജമ്മു-കാശ്മീര്‍ നിയമസഭയ്ക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് 35A വകുപ്പ്. കാശ്മീരിന്റെ സ്വയംഭരണവുമായി ബന്ധപ്പെട്ടുള്ളതാണ് 370 -ാം വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത്. ഈ പ്രത്യേക നിയമങ്ങള്‍ എടുത്തുകളയണമെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. 35A നീക്കി കാശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനസംഖ്യാനുപാതം മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് ആരോപണം. ബി.ജെ.പി. യുടെ ആധിപത്യം കൂട്ടാനും ഇതിലൂടെ കഴിഞ്ഞേക്കും.

എൻ.ഡി.എ. സർക്കാരിന്‍റെ കശ്മീർ നയത്തിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. അമർനാഥ് തീർത്ഥയാത്ര നടക്കുന്നതിനാൽ ആഗസ്ത് 15-ന് ശേഷമാവും പ്രഖ്യാപനമുണ്ടാവുക. ഭരണസംവിധാനത്തിലെ മാറ്റങ്ങളെന്ന നിലയിലാകും നയം മാറ്റം വരുത്തുകയെങ്കിലും വർഷങ്ങളായി ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പാകാൻ പോകുന്നത്.

Centre’s decision to deploy additional 10,000 troops to the valley has created fear psychosis amongst people. There is no dearth of security forces in Kashmir. J&K is a political problem which won’t be solved by military means. GOI needs to rethink & overhaul its policy.

— Mehbooba Mufti (@MehboobaMufti) July 27, 2019

എന്നാൽ, ജമ്മു കശ്മീരിലെ നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കങ്ങളോട് പ്രതികരിച്ചത്. ജമ്മു കാശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം, വെടിമരുന്ന് നിറച്ചുവച്ച ബാരല്‍ തീയില്‍ വയ്ക്കുന്നത് പോലെയാകുമെന്ന് പി.ഡി.പി. അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു.

നീതിന്യായ സംവിധാനങ്ങളില്‍ വിശ്വസിച്ച്, സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്ന നടപടികളില്‍നിന്ന് പിന്‍വാങ്ങണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഭരണഘടനയുടെ 370, 35A വകുപ്പുകള്‍ നീക്കം ചെയ്യാനുള്ള നീക്കം കാശ്മീരികളെ കൂടുതല്‍ അന്യവത്ക്കരിക്കാന്‍ മാത്രമെ ഉപകരിക്കുവെന്ന്  ഷാ ഫെസല്‍ ഐ.എ.എസ്. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *