31 C
Kochi
Sunday, September 19, 2021
Home Tags Terror attack

Tag: Terror attack

കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു പ്രദേശവാസികളും ആക്രമണത്തില്‍ മരിച്ചു. ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ ഭീകരര്‍ സിആർപിഎഫ് സംഘത്തിനും പൊലീസിനും നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേക്കും മാറ്റി....

9/11- ആ നടുക്കത്തിന് ഇന്ന് 19 വയസ്സ്

ന്യൂയോര്‍ക്ക്:ലോകത്തെ കണ്ണീരിലാഴ്ത്തിയ, 102 മിനിറ്റ് നീണ്ടു നിന്ന ഭീകരാക്രമണത്തിന് ഇന്ന് 19 വയസ്സ് തികയുകയാണ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയെ ഏറ്റവും വലിയ കുരുതിക്കളമാക്കിയ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നത്. സെപ്തംബർ 11ന് രാവിലെ 8:45നാണ്  19  അൽ ഖ്വയ്ദ തീവ്രവാദികൾ നാല് യുഎസ് പാസഞ്ചർ വിമാനങ്ങൾ...

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക് ജമ്മു കശ്മീരിൽ വിന്യസിപ്പിച്ചിരിക്കുന്നത്. അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച് നാൽപതിനായിരം സൈനികരെ ഒരുമാസം മുമ്പ് തന്നെ വിന്യസിപ്പിച്ചിരുന്നു.Additional forces rushed to...

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവർക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും ഹജ്ജിനു ക്ഷണവുമായി സൗദി

സൗദി:  ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെയും ഇരകളായവരുടെ ബന്ധുക്കളെയും ഹജ്ജിന് ക്ഷണിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി 200 പേരാണ് സൗദിയിലെത്തുക.ഇവരുടെ യാത്രാ-താമസ ചെലവുകളും പൂര്‍ണ്ണമായി സല്‍മാന്‍ രാജാവ് വഹിക്കുമെന്നും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണംനടന്ന അല്‍-നൂര്‍ പള്ളിയിലെ യാത്രയയപ്പ് ചടങ്ങില്‍ ന്യൂസിലാൻഡിലെ സൗദി സ്ഥാനപതി...

ശ്രീലങ്കന്‍ ചാവേറാക്രമണം: ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ശ്രീലങ്ക : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ കുറ്റാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്‍ രവി സേനവിരത്‌നേ പറഞ്ഞു.സ്‌ഫോടനം കഴിഞ്ഞ്...

പുൽവാമ ആക്രമണം നടത്തിയത് ഒരു ഇന്ത്യക്കാരൻ; വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി

വാഷിംഗ്‌ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമ ആക്രമണം നടത്തിയത് തദ്ദേശീയനായ യുവാവാണ്, പാക്കിസ്ഥാനിൽ മാത്രമല്ല ഇന്ത്യയിലിമുണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ എന്നും ഖാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 40 സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത തീവ്രവാദ...

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:  കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന ഐ.എ.സ് അനുകൂല സംഘടന ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.ആരാധനാലയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി....

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:  കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇറാഖ്, സിറിയ തുടങ്ങിയ...

കേരളത്തിൽ ഭീകരാക്രമണ ഭീഷണി

തിരുവനന്തപുരം: കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന് ബംഗളൂരു പൊലീസിനു ഭീഷണി സന്ദേശം ലഭിച്ചു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇന്നലെ വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തിൽ ബംഗളൂരു പൊലീസ് പറയുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ രാമേശ്വരത്ത് എത്തിയെന്നുമാണ് ഭീഷണി...