Sat. Jan 11th, 2025
മെഹ്‌സാന:

പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.

പ്രചരിച്ച വീഡിയോ ക്ലിപ്പിൽ, ലോക്‌ രക്ഷക് ദൾ (എൽ‌.ആർ‌.ഡി.)വിഭാഗത്തിൽ ജോലിചെയ്യുന്ന അർപ്പിത ചൗധരിയാണ്, മെഹ്സാന ജില്ലയിലെ ലംഖ്‌നാജ് പോലീസ് സ്റ്റേഷനുള്ളിലെ ലോക്കപ്പിനു മുന്നിൽ നൃത്തം ചെയ്യുന്നതായി കാണുന്നത്.

“അർപ്പിത ചൌധരി നിയമലംഘനവും നടത്തിയിട്ടുണ്ട്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ യൂനിഫോം ധരിച്ചില്ല. സ്വന്തം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് പോലീസ് സ്റ്റേഷന്റെ അകത്തുവെച്ചാണ്. പോലീസുദ്യോഗസ്ഥർ അച്ചടക്കം പാലിക്കേണ്ടവരാണ്. അതും ചെയ്തില്ല. അതുകൊണ്ടാണ് സസ്പെൻഡു ചെയ്തത്,” ഡി.വൈ.എസ്.പി. മഞ്ജിത് വൻസാര മാധ്യമപ്രവർത്തകരോടു പറഞ്ഞു. അർപ്പിത ചൌധരി ജൂലൈ 20 നാണ് വീഡിയോ ചിത്രീകരിച്ചതെന്നും, അതിനുശേഷം സാമൂഹികമാധ്യങ്ങളിലും, വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറലായ വീഡിയോ ഇതാ:

https://twitter.com/DeshGujarat/status/1154034717831753729

Leave a Reply

Your email address will not be published. Required fields are marked *