31 C
Kochi
Friday, September 24, 2021

Daily Archives: 21st June 2019

ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ബഫണ്‍ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രം സൂം ചെയ്യുമ്പോൾ സൂപ്പര്‍ താരം ഒട്ടേറെ ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിച്ചതായി കാണാം. ഒന്നാമതായി സീറ്റ് ബെല്‍റ്റ് ഇടാതെയാണ് താരം വാഹനമോടിക്കുന്നത്.രണ്ടാമതായി 155 km/h ആണ് ബഫണ്‍ വാഹനമോടിക്കുന്നത്. ഇറ്റാലിയന്‍ നിയമങ്ങള്‍ അനുസരിച്ച് അനുവദനീയമായ സ്പീഡ് 130km/h മാത്രമാണ്. ഒരു...
ടെഹ്‌റാൻ:  പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സംഘര്‍ഷം നടക്കുന്നതിനിടെ യു.എസ്സിനെ പ്രകോപിപ്പിച്ച് ഇറാന്‍. അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച് വീഴ്ത്തി. ഹോര്‍മുസ് കടലിടുക്കിനുമുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ്. സൈനിക ഡ്രോണാണ് ഇറാന്‍ വ്യാഴാഴ്ച വെടിവെച്ചിട്ടത്. പേര്‍ഷ്യന്‍ ഒമാന്‍ ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഹോര്‍മുസ് കടലിടുക്ക്. ഹോര്‍മുസിനോടുചേര്‍ന്ന് തങ്ങളുടെ വ്യോമപരിധി ലംഘിച്ച യു.എസ്സിന്റെ ചാര ഡ്രോണാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) അറിയിച്ചു. തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ കുഹ്മൊബാറക്കിനോടുചേര്‍ന്ന് ആകാശപരിധി കടന്ന ആര്‍.ക്യു.4...
കൊച്ചി : പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി.കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ മരണം കോടതിയെ അസ്വസ്ഥമാക്കുന്നു. അപേക്ഷകൾ സർക്കാരിന് മുന്നിൽ ഇങ്ങനെ കെട്ടിക്കിടക്കുമ്പോൾ അതിൽ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. മരിച്ചയാളെ കോടതിക്ക്...
കോട്ടയം:  മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഈ മാസം 24 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന ബസുകളെ കൊള്ളയടിക്കുകയാണെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. മോട്ടോര്‍ വാഹന വകുപ്പ്, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന തുടരുന്ന സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നത്. സര്‍വീസ് നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത...
ചെന്നൈ:  കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ ഇരുസംസ്ഥാന സര്‍ക്കാരുകളും ഈവിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്.കുടിവെള്ളം നല്‍കാമെന്നുള്ള കേരളസര്‍ക്കാരിന്റെ വാഗ്ദാനം തള്ളിയിട്ടില്ലെന്ന് തമിഴ്‌നാട് ജലവിഭവമന്ത്രി വ്യക്തമാക്കി. ഇന്നുചേരുന്ന യോഗം വാഗ്ദാനം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ളക്ഷാമത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ അടക്കമുള്ള...
മുംബൈ:  ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുലാബോ സിതാബോ. ആയുഷമാൻ ഖുറാനയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ലഖ്നൌവിലാണു നടക്കുന്നത്.ജൂഹി ചതുർവേദിയാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റോണി ലാഹിരിയും ഷീൽ കുമാറും നിർമ്മിക്കുന്ന ഈ ചിത്രം 2020 ഏപ്രിൽ 24 നു തീയേറ്ററുകളിലെത്തും.സിനിമാനിരൂപകനായ തരൺ ആദർശ് തന്റെ ട്വിറ്ററിലൂടെ ഈ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ രൂപം പുറത്തുവിട്ടു.https://twitter.com/taran_adarsh/status/1141916881860743168
ന്യൂഡൽഹി:  ശബരിമല യുവതി പ്രവേശനം, മുത്തലാഖ്, സര്‍ഫാസി നിയമ ഭേദഗതി തുടങ്ങിയ സുപ്രധാനമായി സ്വകാര്യ ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കൊല്ലം എം.പി. എന്‍. കെ. പ്രേമചന്ദ്രനാണ് ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച ബില്ല് അവതരിപ്പിക്കുക. 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായി ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ അവതരിപ്പിക്കപ്പെടും. ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും യുവതികള്‍ക്ക് പ്രവേശനമാവാമെന്ന സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നുമാണ് ബില്ലിലെ ആവശ്യം.ഏറെ...
ജാംനഗർ:  ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ സെ​ഷ​ൻ​സ് കോ​ട​തി​യാണ് ഈ കേസിൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വിധിച്ചിട്ടുള്ളത്. 1990-ൽ ​ന​ട​ന്ന ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു 302-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ശി​ക്ഷ.അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിന്നെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2015...
#ദിനസരികള്‍ 795കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ, അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നുണ്ടെന്നോ ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കുകള്‍ ഭാഗികമായി ശരിയാകാനേ സാധ്യതയുള്ളു.വിദ്യാഭ്യാസംകൊണ്ടും നിയമ സംവിധാനങ്ങളുടെ പര്യാപ്തമായ ഇടപെടലുകള്‍ കൊണ്ടും രാജ്യത്ത് ഏറെ മുന്നില്‍ നില്ക്കുന്ന ഒരു സംസ്ഥാനമായിട്ടുപോലും ഇത്തരത്തിലുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദയനീയമായ...
കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മ എന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ ഇന്ന് തന്റെ ജീവിതത്തിൽ ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. ഗൗരിയമ്മയുടെ ജീവിതത്തെ കേരള രാഷ്ട്രീയ ചരിതത്തിലെ ഒരു അത്ഭുതമായി തന്നെ വിശേഷിപ്പിക്കാം .സ്ത്രീകൾ അകത്തളങ്ങളിൽ കഴിഞ്ഞു കൂടിയ ഒരു കാലഘട്ടത്തിൽ സാമൂഹ്യ സാഹചര്യങ്ങളിലെ പ്രതിബന്ധങ്ങളോട് പടവെട്ടിയാണ് സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാവാകാൻ ഗൗരിയമ്മയ്ക്ക്...