31 C
Kochi
Friday, September 17, 2021

Daily Archives: 15th June 2019

അവയവ ദാനത്തിന്റെ മഹത്വം പകര്‍ന്നു നല്‍കി നിബിയ യാത്രയായി. തിങ്കളാഴ്ച പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫ് എന്ന യുവതി. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം മരണം സ്ഥിരീകരിച്ചതോടെ നിബിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കിയാണ് നിബിയ മടങ്ങിയത്.നിബിയയുടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപി ക്കും, ഒരു...
ഇസ്ലാമാബാദ്:  അഴിമതിക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സഹോദരി ഫര്യാല്‍ തല്‍പ്പുരിനെ, നാഷനൽ അക്കൌണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) അറസ്റ്റു ചെയ്തു. ഇതേ കേസില്‍ സര്‍ദാരിയെ എന്‍.എ.ബി. അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സഹോദരിയും അറസ്റ്റിലാകുന്നത്. തിങ്കളാഴ്ചയാണ് സര്‍ദാരിയെ അറസ്റ്റ് ചെയ്തത്.വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും രാജ്യത്തിനു പുറത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് സര്‍ദാരിക്ക് എതിരേയുള്ള ആരോപണം. സര്‍ദാരിയും സഹോദരിയും ചേര്‍ന്ന് ബിനാമി അക്കൗണ്ടുകളിലൂടെ 15 കോടി...
മുംബൈ:  വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ പിന്തളളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ട്രായുടെ ജനുവരി-മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം നാലു ശതമാനം വര്‍ദ്ധിച്ചു.2019 ലെ ആദ്യ പാദത്തില്‍ 9,985 കോടി രൂപയായാണ് ഉയര്‍ന്നത്. 8,608 കോടി രൂപയാണ് എയര്‍ടെല്ലിന്റെ ക്രമീകൃത...
കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാടുവിട്ട സെന്‍ട്രല്‍ സി.ഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് വച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്.മാപ്പ്.... വിഷമിപ്പിച്ചതിന്...മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്ഇപ്പോള്‍ തിരികെ യാത്ര...ഇങ്ങനെയാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.കരൂര്‍ റെയില്‍വേ പൊലീസില്‍ നിന്നും ഇന്ന് രാവിലെയോടെ മലമ്പുഴ പൊലീസ് ഏറ്റെടുത്ത നവാസ് ഇപ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്....
ദുബായ്:  നാലുവര്‍ഷം മുന്‍പ്‌ കരിപ്പൂരിലേക്ക് നിര്‍ത്തിവച്ച സര്‍വീസ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് അധികൃതരുമായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദുബായില്‍ ചര്‍ച്ച നടത്തി. റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ടാണ് നാലു വര്‍ഷം മുമ്പ് കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിര്‍ത്തിവച്ചത്.റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്‌സിന് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതോടെയാണ് സര്‍വീസുകള്‍ അവസാനിച്ചത്. ഈ സീസണില്‍ തന്നെ സര്‍വീസ് പുനരാരംഭിക്കാനുള്ള...
ദുബായ്:  വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നവര്‍ വഞ്ചിതരാവാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായില്‍ വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തേക്ക് പോകുന്നവരെ ചില റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും. വിദേശത്ത് വീട്ടുജോലിക്കായും മറ്റും എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും.ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെകൂടി പങ്കാളിത്തത്തോടെയാവും നടപ്പാക്കുന്നതെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. ആധാറില്ലാത്ത പ്രവാസികള്‍ക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങള്‍...
ന്യൂഡൽഹി:  ഷവോമിയുടെ സ്മാര്‍ട്ട് എല്‍.ഇ.ഡി. ബള്‍ബ് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എം.ഐ. ഹോം ആപ്പ് ഉപയോഗിച്ച് ബള്‍ബ് നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍ പ്രകാശിക്കാന്‍ ഇതിന് കഴിയും. കൂടാതെ 11 വര്‍ഷത്തെ ആയുസ് ബള്‍ബിന് ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍ എന്നീ ഷോപ്പിംഗ് സൈറ്റുകളിലൂടെയും എം.ഐ. ഔദ്യോഗിക സൈറ്റിലൂടെയും ബള്‍ബ് വാങ്ങാം. 1299 രൂപയാണ് സ്മാര്‍ട്ട് ബള്‍ബിന്റെ വില. ഇതില്‍ 300...
അബുദാബി:  ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിനുപിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം പരിഷ്‌കൃത സമൂഹത്തിന് എതിരാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം പോലീസ് നടത്തുന്നത്.
സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത നേടുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമായ മെര്‍ക്കാഡോലിബ്ര, ഫിന്‍ടെക് കമ്ബനിയായ സ്ട്രൈപ്പ്, ഹോട്ടല്‍ ബുക്കിങ് വെബ്സൈറ്റായ ബുക്കിങ്ഡോട്ട്കോം എന്നിവരുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്....
ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന പതിനേഴുകാരൻ തക്കേഫുസ കൂബോയെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ കൂബോയെ വന്‍ കരാറിലാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സലോണയും താരത്തിനു പിറകില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ബാഴ്‌സലോണ രണ്ടു വർഷമെങ്കിലും തങ്ങളുടെ റിസേര്‍വ് ടീമില്‍ ഇനിയും കളിക്കേണ്ടി വരും എന്ന് പറഞ്ഞതിനാല്‍, കൂബോ, റയല്‍ മാഡ്രിഡ് തിരഞ്ഞെടുക്കുകയായിരുന്നു.റയല്‍ മാഡ്രിഡിന്റെ ബി ടീമില്‍ ഒരു വര്‍ഷം മാത്രമേ കൂബോയ്ക്ക് കളിക്കേണ്ടതുള്ളൂ....