വായന സമയം: 1 minute
ഖത്തര്‍:

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ വിസ നടപടിക്രമങ്ങളും ഈ സെന്ററുകളിലും പൂര്‍ത്തിയാക്കാനാകും.

ഖത്തറില്‍ ജോലി ലഭിക്കുന്ന വിദേശികള്‍ക്ക് മാതൃരാജ്യത്ത് വെച്ച് തന്നെ വിസാ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. നിലവില്‍ സ്വകാര്യ മേഖലയിലേക്കും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിസാ നടപടിക്രമങ്ങള്‍ മാത്രമാണ് ഈ സെന്ററുകള്‍ വഴി പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഹിക വിസക്കാര്‍ക്കുള്ള സേവനങ്ങള്‍ കൂടി ഇത്തരം സെന്ററുകളില്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം.

Leave a Reply

avatar
  Subscribe  
Notify of