വായന സമയം: 1 minute
കൊല്ലം:

 

വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല. മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. ആരുടെയെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കുന്നത് മാന്യതയും മര്യാദയുമല്ല,” വെള്ളാപ്പള്ളി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റി. യുവതീപ്രവേശനം ശബരിമലയില്‍ വേണ്ടെന്നാണ് അഭിപ്രായം. ഇത് മുൻപു തന്നെ പറഞ്ഞതാണ്. വനിതാമതില്‍ വിജയിച്ചെങ്കിലും പിറ്റേന്നു തന്നെ പൊളിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of