Fri. Apr 19th, 2024
മുംബൈ:

 

ബീഹാറില്‍ കടബാധ്യത മൂലം പ്രതിസന്ധിയിലായ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യം അറിയിച്ചത്. കടബാധ്യത തീര്‍ക്കാനുള്ള വന്‍ തുക താന്‍ ശ്വേതയെയും അഭിഷേകിനെയും ഏല്‍പ്പിച്ചെന്നും അവരത് നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചെന്നും ബച്ചന്‍ തന്റെ ബ്ലോഗിലൂടെ പറഞ്ഞു. ഇതിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് താന്‍ പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായല്ല, ബച്ചന്‍ കര്‍ഷകര്‍ക്ക് സഹായങ്ങളുമായി രംഗത്തെത്തുന്നത്. മുമ്പ് ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങള്‍ നല്‍കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *