31 C
Kochi
Friday, September 17, 2021

Daily Archives: 13th June 2019

ജയ്‌പൂർ:രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വിജയം. ജയ്പൂര്‍, ആല്‍വാര്‍, ഭില്‍വാര, ശ്രീ ഗംഗാനഗര്‍. ഭാരത്പൂര്‍, ചുര്‍ച്ചു, കറുലി, ഹനുമാന്‍ഗര്‍, ഭുണ്ടി, ദോലാപൂര്‍, സിരോഹി ജില്ലകളിലെ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 11 ജില്ലകളിലായി 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ്, കോണ്‍ഗ്രസ് വിജയം നേടിയത്.എട്ടു സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണച്ച മൂന്ന് സ്വതന്ത്രരും വിജയിച്ചു. ബി.ജെ.പിക്ക് വിവിധയിടങ്ങളിലായി അഞ്ച് സീറ്റുകളില്‍...
ലക്നൌ:  യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് യു.പി.എ. അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ച റായി ബറേലി സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് ഇത്തവണ ലഭിച്ചത്.അവലോകന യോഗത്തിലുയര്‍ന്ന ആവശ്യത്തോട് പ്രിയങ്ക പ്രതികരിച്ചില്ലെങ്കിലും അവര്‍ അത് തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ലോക്സഭ...
മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. ഇതോടെ നിരവധി ഉപയോക്താക്കള്‍ക്കാണ് ടെലിഗ്രാം ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ടെലിഗ്രാം തന്നെയാണ് ട്വിറ്റര്‍ വഴി സൈബര്‍ ആക്രമണമുണ്ടായ വിവരം പുറത്തുവിട്ടത്.ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് (ഡി.ഡി.ഓ.എസ്.) ആണ് ഉണ്ടായിരിക്കുന്നതെന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കും കണക്ഷന്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും ടെലിഗ്രാം പറഞ്ഞു.സെര്‍വറിലേക്ക് വ്യാജ നിര്‍ദേശങ്ങള്‍ അയക്കുകയും യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്റെ പ്രവര്‍ത്തനങ്ങളെ...
ന്യൂഡൽഹി:  ഉത്തർപ്രദേശ് മുഖ്യമന്തി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ടി.വി. ചാനലിലെ മാധ്യമപ്രവർത്തകനേയും അറസ്റ്റു ചെയ്തതായി അധികാരികൾ പറയുന്നു.നാഷൻ ലൈവ് എന്ന ചാനലിന്റെ എഡിറ്ററായ അൻശുൽ കൌശിക്കിനെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുകയും, ചൊവ്വാഴ്ച, 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചാനൽ മേധാവി ഇഷിക സിങ്ങിനും, എഡിറ്റർ അനൂജ് ശുക്ലയ്ക്കും എതിരായി ചുമത്തിയിട്ടുള്ള അതേ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്.ജൂൺ 6 വ്യാഴാഴ്ച ചാനലിലെ ഒരു ചർച്ചയ്ക്കിടെ,...
കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡ് മതനിന്ദയുടെ പേരിൽ വിവാദത്തിലായ പോലെ സമാനമായ സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നു മേനി നടിച്ചിരുന്ന അമേരിക്കയിലും അരങ്ങേറുന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാർട്ടൂണുകളുടെ പ്രസിദ്ധീകരണം തന്നെ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്.ജൂതവിഭാഗത്തിന്റെ പരമ്പരാഗത തലപ്പാവായ ‘കിപ്പ’ ധരിച്ചുപോകുന്ന അന്ധനായ ട്രംപിന് കാവല്‍ നായയായി...
എല്ലാത്തിന്റെയും തുടക്കം ഒരു ചോദ്യത്തിൽ നിന്നായിരുന്നു. “ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് അയാളുടെ ഉത്തരത്തിൽ നിന്നല്ല, ചോദ്യത്തിൽ നിന്നാണ്.” എന്നാണ് ഫ്രഞ്ച് ഫിലോസഫറും എഴുത്തുകാരനുമായ വോൾട്ടെയർ പറഞ്ഞത്. ഒരു റസ്റ്റോറന്റിൽ നൽകിയ ഒരു കപ്പ് ചായയുടെ വില ചോദിച്ചതിനാണ് കാശ്മീരിലും ഒരു 20 വയസ്സുകാരി വിലയിരുത്തപ്പെട്ടത്. ആ ചോദ്യമിപ്പോൾ കാശ്മീരിൽ വിവാദമായിരിക്കുകയാണ്. എഴുത്തുകാർ, കവികൾ, ഫെമിനിസ്റ്റുകൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, സർക്കാരുദ്യോഗസ്ഥർ എന്നിവർ ആ ചോദ്യം ഏറ്റെടുക്കുകയും, രണ്ടു ചേരികളായി...
തഞ്ചാവൂർ:  ചോളവംശത്തിന്റെ ചക്രവർത്തി ആയിരുന്ന രാജ രാജ ചോളനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതിന്, ഹിന്ദു മക്കൾ കക്ഷി നേതാവ് കൊടുത്ത പരാതിയിൽ തമിഴ് ചലച്ചിത്ര സംവിധായകൻ പാ. രഞ്ജിത്തിന്റെ പേരിൽ കേസെടുത്തു. രാജ രാജ ചോളന്റെ കാലഘട്ടം ചരിത്രത്തിലെ ഒരു ഇരുണ്ടകാലം ആണെന്ന് പറഞ്ഞതിനാണു കേസ്.മദ്രാസ്, കബാലി, കാല എന്നീ സിനിമകളുടെ സംവിധായകനായ രഞ്ജിത്, ജൂൺ 5 ന് കുംഭകോണത്തിനടുത്തുള്ള തിരുപ്പാനന്തലിൽ, ദളിതർക്കായി പ്രവർത്തിക്കുന്ന നീല പുലിഗൾ ഇയക്കം എന്ന സംഘടനയുടെ...
മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മഴയ്ക്കൊപ്പം അകമ്പടിയായി വരുന്ന ഇടിയെയും മിന്നലിനെയും ആർക്കും ഇഷ്ടമല്ല. ഇടിയും മിന്നലും വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ ആലോചിക്കുമ്പോൾ ആരും ഒന്നു ഭയക്കും. ജീവന് തന്നെ ഭീഷണിയായ ഇവയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.ഏറ്റവും പ്രധാനമായും ചെയ്യാൻ പറ്റുന്നത് വീട്ടിലെ വയറിംഗ് ഉൾപ്പെടെയുള്ള വൈദ്യുത കണക്ഷനുകൾ മഴക്കാലത്തിനു മുന്നേ ഇലക്ട്രീഷ്യൻ വന്നു പരിശോധിച്ച് കേടുപാടുകൾ ഇല്ല എന്ന് പൂർണമായും ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്തെങ്കിലും...
സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന പലരും നഖ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യം നൽകാറില്ല. നെയിൽ പോളിഷിന്റെ ആവരണം കൊണ്ട് പലരും നഖത്തെ മറച്ചു പിടിക്കുകയാണ്. എന്നാൽ വളരെ ചുരുങ്ങിയ നേരം കൊണ്ട് നഖം വളരെ സുന്ദരമാക്കാൻ സാധിക്കും. അതിനുള്ള ചില നുറുങ്ങു വിദ്യകൾ ഇതാ. നഖം മൃദുലമാവാൻ  പൈനാപ്പിൾ നീര് - 2 സ്പൂൺ പപ്പായ - 2 സ്പൂൺ മുട്ടയുടെ മഞ്ഞക്കരു - 1 ആപ്പിൾ സിഡർ വിനാഗിർ - 1സ്പൂൺ എല്ലാ മിശ്രിതവും...
#ദിനസരികള്‍ 787  വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു. "ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ്, പ്രത്യേകിച്ച് ജനാധിപത്യത്തില്‍. കാരണം അവ പൌരസ്വാതന്ത്ര്യത്തിന്റെ നിദാനമാണ്. എന്നാല്‍ വാക്കുകളെ/വരകളെ ബഹുമാനിക്കേണ്ടവര്‍ അതിനെ അസഹിഷ്ണുതയോടെ വീക്ഷിച്ചാല്‍ എന്താവും ഫലം ?” മുഴക്കങ്ങള്‍ ഏറെയുള്ള ഈ ചോദ്യത്തില്‍ ജനാധിപത്യത്തില്‍ ആവിഷ്കാരങ്ങളോട് നാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നാണ് പ്രഭാഷ് ചൂണ്ടിക്കാണിക്കുന്നത്. വിയോജിക്കുവാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള...