വായന സമയം: 1 minute

ഫ്രെഞ്ച് പ്രതിരോധതാരമായ ഫെര്‍ലാന്‍ഡ് മെന്‍ഡിയെ ടീമിലെത്തിച്ച് റയല്‍ മാഡ്രിഡ്. 48 മില്ല്യണ്‍ യൂറോ മുടക്കി ഫ്രെഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണില്‍ നിന്നാണ് മെന്‍ഡിയെ റയല്‍ സ്വന്തമാക്കിയത്. 6 വര്‍ഷ കരാറാണ് മെന്‍ഡിയുമായി റയല്‍ ഒപ്പുവെച്ചിരിക്കുന്നത്. കരാര്‍ പ്രകാരം 2025 ജൂണ്‍ വരെ താരം ലോസ് ബ്ലാങ്കോസിനൊപ്പം തുടരും.

2004 മുതല്‍ 2012 വരെ പി.എസ്.ജിയുടെ യൂത്ത് ടീമില്‍ കളിച്ചിട്ടുള്ള മെന്‍ഡി 2013 ല്‍ ലെ ഹാവ് റെ ബി ടീമില്‍ കളിച്ചാണ് സീനിയര്‍ കരിയര്‍ തുടങ്ങുന്നത്. 2015 മുതല്‍ 2017 വരെ ലെ ഹാവ് റെ-യില്‍ കളിച്ച താരം 2017 ല്‍ ഒളിമ്പിക് ലിയോണിലെത്തി. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചു.

Leave a Reply

avatar
  Subscribe  
Notify of