വായന സമയം: < 1 minute
ന്യൂഡൽഹി:

 

പാക്കിസ്ഥാൻ വനിതകളുമായി ഏകദിന പരമ്പര സംഘടിപ്പിക്കുവാനുള്ള അനുമതി തേടി ബി.സി.സി.ഐ, കായിക മന്ത്രാലയത്തിനു കത്തയച്ചു. ബി.സി.സി.ഐയുടെ ക്രിക്കറ്റിംഗ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരീമാണ് കായിക മന്ത്രാലയത്തിനു കത്തച്ചത്. ഐ.സി.സിയുടെ വനിത ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പര 2021 ലോകകപ്പിനുള്ള യോഗ്യത മത്സരം കൂടിയാണ്.

എന്നാല്‍, ഇന്ത്യ- പാക്ക് ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ ഇതിനു സാധ്യതയില്ലെന്നാണ് സുചന. കഴിഞ്ഞ 6 വര്‍ഷമായി പുരുഷ ടീമുകള്‍ തമ്മിലൊരു പരമ്പര നടന്നിട്ടില്ല. ഐ.സി.സി. വനിത ചാമ്പ്യൻഷിപ്പ് പ്രകാരം ഹോം എവേ ഘടനയിലാണ് മത്സരങ്ങള്‍ നടത്തേണ്ടത്. ഈ ഏകദിന പരമ്പരയിലെ പോയിന്റുകളാണ് ലോകകപ്പ് യോഗ്യത നിര്‍ണയിക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of