വായന സമയം: 1 minute
ന്യൂഡൽഹി:

 

സര്‍ക്കാറിന്റെ നയരൂപീകരണത്തിനായി രൂപീകരിച്ച നീതി ആയോഗ് പുന:സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. വൈസ് ചെയര്‍മാനായി രാജീവ് കുമാറിനെ നിലനിര്‍ത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ എന്നിവരെ സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തി.

ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സാമൂഹിക നീതി മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്ഥിതിവിവര മന്ത്രി റാവു ഇന്ദ്രജിത്ത് സിങ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും. നിലവിലെ അംഗങ്ങളായ വി.കെ. സരസ്വത്, രമേഷ് ചന്ദ്, വി.കെ. പോള്‍ എന്നിവര്‍ സമിതിയില്‍ തുടരും.

Leave a Reply

avatar
  Subscribe  
Notify of