വായന സമയം: 1 minute
ന്യൂഡൽഹി:

 

കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് പ്രതിരോധമന്ത്രി മന്ത്രി രാജ്‌നാഥ് സിങ്ങിനെ ഒഴിവാക്കിക്കൊണ്ട് ഇന്നലെ പുറത്തിറക്കിയ പട്ടിക വിവാദമായതിനു പിന്നാലെ, രാത്രി വീണ്ടും പുതിയ പട്ടിക പുറത്തിറക്കി. പഴയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ, രാത്രിയോടെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി.

പാര്‍ട്ടി അദ്ധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ ആഭ്യന്തരമന്ത്രി അമിത് ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനഃസംഘടനയെന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് സമിതികള്‍ വീണ്ടും അഴിച്ചുപണിതത്. ആദ്യം സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍ മാത്രമാണ് രാജ്‌നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നത്.

Leave a Reply

avatar
  Subscribe  
Notify of