വായന സമയം: 1 minute
എറണാകുളം:

 

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം.

വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

Leave a Reply

avatar
  Subscribe  
Notify of